Connect with us

Ongoing News

'അമ്മേ ചോറില്‍ വെള്ളമൊഴിക്കേണ്ട, ഞാന്‍ എത്തി'; ധോണിയോട് അരിശം തീര്‍ത്ത് സോഷ്യല്‍മീഡിയാ പോസ്റ്റുകള്‍

Published

|

Last Updated

ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് 95 റണ്‍സിന് പരാജയപ്പെട്ട ഇന്ത്യയെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്ത്. ഇതുവരെ ടീം ഇന്ത്യയെ വിമര്‍ശിക്കാന്‍ പറ്റാത്തതിന്റെ “ക്ഷീണം” തീര്‍ക്കുന്നതുപോലെയാണ് വിമര്‍ശനങ്ങള്‍. പതിവുപോലെ സിനിമാ രംഗങ്ങളോട് ഉപമിച്ചാണ് അധികം പോസ്റ്റുകളും.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് കൂറ്റന്‍ സ്‌കോര്‍ നേടിയതിന് പിന്നാലെ ആരംഭിച്ചു സോഷ്യല്‍ മീഡിയയിലെ പരിഹാസ കമന്റുകള്‍. വന്നതുപോലെ വിരാട് കോഹ്ലി ഡ്രെസ്സിങ്ങ് റൂമില്‍ തിരിച്ചെത്തിയതിന് സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് ആരാധകരുടെ രോഷം കളി കാണാന്‍ എത്തിയ കോഹ്ലിയുടെ കാമുകി അനുഷ്‌ക ശര്‍മ്മയോടായിരുന്നു. അനുഷ്‌ക ഓസീസിലെത്തിയതിനാല്‍ കോഹ്ലിയുടെ കളിയിലെ ശ്രദ്ധ പോയെന്നാണ് പലരുടേയും വിമര്‍ശനം. കാമുകി കളികാണാന്‍ വന്നിട്ടും താനെന്താടോ കളിക്കാത്തത് എന്ന പോസ്റ്റുകളായിരുന്നു ആദ്യം വന്നത്. കളി തോറ്റാലും ജയിച്ചാലും മുഖ്യമന്ത്രി രാജിവെക്കണമെന്ന പോസ്റ്റും ശ്രദ്ധേയമായി.
ഇന്ത്യന്‍ താരങ്ങളെ ഗ്രൗണ്ടില്‍ ചീത്തവിളിക്കുമെന്ന് പറഞ്ഞതിന് മലയാളികളുടെ തെറിയഭിഷേകം ലഭിച്ച മിച്ച ജോണ്‍സണെ കൂട്ടുപിടിച്ചാണ് പലരും ടീം ഇന്ത്യ ആരാധകരെ പ്രകോപിപ്പിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. പൊങ്കാലയും പ്രസാദവും എല്ലാവര്‍ക്കും കിട്ടിയല്ലോ അല്ലേ, ഇത്രം മതിയോ ഇനീ വേണോ എന്ന് ജോണ്‍സണ്‍ ചോദിക്കുന്ന പോസ്റ്റും സോഷ്യല്‍മീഡിയയില്‍ പ്രവഹിച്ചു.
ധോണിയ്‌ക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. “ആ നിലവിളി ശബ്ദം ഇടുമോ” എന്ന “മിന്നാരം സിനിമയിലെ ജഗതിയുടെ ഡയലോഗ് ആണ് ധോണിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ്. പരിഹസിച്ചുകൊണ്ടാണെങ്കിലും ടീം ഇന്ത്യയെ അഭിനന്ദിച്ചുള്ള പോസ്റ്റുകളും ഇതിനിടയില്‍ പ്രചരിക്കുന്നുണ്ട്.
യുവരാജിനെ ടീമിലെടുക്കാത്തതിലുള്ള രോഷം തീര്‍ത്താണ് ചില വിമര്‍ശനങ്ങള്‍. യുവരാജിന് പകരം ടീമിലെടുത്ത സുരേഷ് റെയ്‌നക്കാണ് വിമര്‍ശകരുടെ കൊട്ട്.
1011 12ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യന്‍ ബൗളര്‍മാരേയും നവമാധ്യമ വിമര്‍ശകര്‍ വെറുതെവിട്ടിട്ടില്ല. രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, സുരേഷ്റെയ്‌ന എന്നിവര്‍ക്കെതിരേയും വിമര്‍ശനausങ്ങളുണ്ട്.

 

 

 

oo

indb