Connect with us

National

ഇന്ത്യയുടെ നാലാം നാവിഗേഷന്‍ ഉപഗ്രഹം വിജകരമായി വിക്ഷേപിച്ചു

Published

|

Last Updated

ചെന്നൈ: ഗതിനിര്‍ണയത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹം ഐ ആര്‍ എന്‍ എസ് എസ് – വണ്‍ ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകീട്ട് 5.19നായിരുന്നു വിക്ഷേപണം. പി എസ് എല്‍വി സി-27 റോക്കറ്റിന്റെ ചിറകിലേറിയാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് കുതിച്ചത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് എെഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

ഐ ആര്‍ എന്‍ എസ് എസ് (ഇന്ത്യന്‍ റീജ്യനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) പദ്ധതിയിലെ നാലാമത്തെ ഉപഗ്രഹമാണ് ഇന്ന് ഭ്രമണപഥത്തിലേക്ക് എത്തുന്നത്. നേരത്തെ മാര്‍ച്ച് ഒമ്പതിന് നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

1420 കോടി രൂപ ചെലവ് വരുന്ന പദ്ധതി ഈ വര്‍ഷം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഐ എസ് ആര്‍ ഒ. ഏഴ് ഉപഗ്രഹങ്ങളാണ് പദ്ധതിയില്‍ വിക്ഷേപിക്കുന്നത്.

നാവിഗേഷന്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഭിനന്ദിച്ചു.

IRNSS-ib

Latest