Connect with us

Kerala

കൊക്കെയ്ന്‍ കേസ്: അഞ്ചു പ്രതികള്‍ക്ക് ജാമ്യം

Published

|

Last Updated

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ അഞ്ചുപ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ടോമിനെ കൂടാതെ രേഷ്മ, ബ്ലെസി സില്‍വെസ്റ്റര്‍, ടിന്‍സി മാത്യു, സ്‌നേഹ ബാബു എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ഇവര്‍ അഞ്ചുപേര്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിക്കുന്നത്.
പ്രതികളെല്ലാം ആഴ്ചയില്‍ ഒരു ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, രേഷ്മ എറണാകുളം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയവയാണ് ഉപാധികള്‍.