Connect with us

Gulf

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്; യു എ ഇയില്‍ വിദ്യാലയങ്ങള്‍ക്ക്‌ അവധി

Published

|

Last Updated

യു എ ഇയില്‍ അടിച്ചുവീശിയ ശക്തമായ പൊടിക്കാറ്റ്

അബുദാബി:ഗള്‍ഫ് നാടുകളില്‍ കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ജനജീവിതം ദുസഹമായി. ഇന്നലെ വൈകീട്ട് ആരംഭിച്ച പൊടിക്കാറ്റ് ഇപ്പോള്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. സൗദി അറേബ്യയിലെ റിയാദ്, ഖത്തര്‍ , യു .എ . ഇ എന്നിവിടങ്ങളിലാണ് അപകടകരമായ രീതിയില്‍ പൊടിക്കാറ്റ് വീശുന്നത്. പൊടിക്കാറ്റു മൂലം ജനജീവിതം തന്നെ താറുമാറായി സൗദിയിലും, യു .എ . ഇ ,ഖത്തറിലും വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജിസിസി രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹാജര്‍ നില തീരെ കുറവാണ്.

qatar wind

ഖത്തറില്‍ പൊടിക്കാറ്റ് രൂക്ഷമായപ്പോള്‍

ഓഫീസികളുടെ പ്രവര്‍ത്തനത്തേയും പൊടിക്കാറ്റ് സാരമായി ബാധിച്ചു. പലയിടങ്ങളിലും വാഹന ഗതാഗതം തടസപ്പെട്ടു. ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലാവസ്ഥ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നല്‍കി.മൂടല്‍ മഞ്ഞിന്റെ മുന്നോടിയാണ് പൊടി വീശുന്നത് എന്ന് അറബികടലില്‍ ഒമാനിന്റെ തീരങ്ങളില്‍ കടല്‍ ക്ഷോഭിക്കുവാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രങ്ങളില്‍ നിന്നും അറിയിച്ചു. പരസ്പരം കാണാന്‍ കഴിയാതെ രീതിയില്‍ പൊടി ശക്തമായുണ്ട് ,ഖത്തറിന്റെ പലഭാഗങ്ങളും പൊടിയില്‍ മൂടപെട്ടു.ഇന്ന് രാത്രിയോട് കൂടി യു .എ .യില്‍ പൊടിക്കാറ്റ് ശക്തിയായി തുടരാന്‍ സാധ്യത ഉണ്ടെന്നും നിരീക്ഷണ കേന്ദ്രങ്ങളിലെ അറിയിപ്പില്‍ പറയുന്നു .

saudi wind

സഉൗദിയില്‍ നിന്നുള്ള കാഴ്ച