Connect with us

Kerala

മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി സ്വയം ജഡ്ജിയാകുന്നു: വി എസ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം ജഡ്ജി ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്ക് എന്നാണ് ജഡ്ജിയുടെ അധികാരം ലഭിച്ചതെന്ന് വ്യക്തമാക്കണം. വിജിലന്‍സോ കോടതിയോ മാണി കോഴവാങ്ങിയിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. ഇതിനിടയില്‍ മുഖ്യമന്ത്രി മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും വി എസ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി കള്ളന് കഞ്ഞിവയ്ക്കുന്നവന്‍ മാത്രമല്ല പായസം കൂട്ടി സദ്യകൊടുക്കുകയാണ് ചെയ്യുന്നതെന്നും വി എസ് പരിഹസിച്ചു.
ബാര്‍കോഴക്കേസില്‍  മാണിക്കെതിരെ കേസെടുത്തതില്‍ രണ്ടഭിപ്രായം ഉണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  പറഞ്ഞു. ആഭ്യന്തരമന്ത്രിയേയും വിജിലന്‍സിനേയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരിക്കുകയാണ്. അഭിമാനമുണ്ടെങ്കില്‍ ചെന്നിത്തല രാജിവച്ചുപോകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest