Connect with us

International

അല്‍ ശബാബ് കേന്ദ്രങ്ങളില്‍ കെനിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണം

Published

|

Last Updated

മെഗാദിഷു: അല്‍ ശബാബ് തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ കെനിയന്‍ സൈന്യം വ്യോമാക്രമണം നടത്തി. കെനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ അല്‍ ശബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് കെനിയന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച വടക്കു കിഴക്കന്‍ കെനിയയിലെ ഗാരിസ്സ യൂണിവേഴ്‌സിറ്റിയില്‍ അല്‍ ശബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 142 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു.