Connect with us

National

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍; സര്‍ക്കാര്‍ കര്‍ഷകരെ മറന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുലിനറെ തിരിച്ചുവരവ്. കര്‍ഷകരെയും തൊഴിലാളികളെയും മറന്നുകൊണ്ടുള്ള സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 56 ദിവസത്തെ അജ്ഞാത വാസത്തിന് ശേഷം പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമാണ് ഇത്.

യു പി എ ഭരിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിരുന്നു. എന്നാല്‍ എന്‍ ഡി എ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. ഭയവിഹ്വലരായാണ് കര്‍ഷകര്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. യു പി എ സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ എന്‍ ഡി എ കൊണ്ടുവന്ന മാറ്റങ്ങള്‍ കര്‍ഷകരെ ആശങ്കയിലാഴ്ചത്തിയിട്ടുണ്ട്. കര്‍ഷകരുടെ അവകാശസംരക്ഷണത്തിനായി താന്‍ പോരാടുമെന്നും രാഹുല്‍ പറഞ്ഞു.

Latest