Connect with us

National

ലോക്‌സഭ എംപിമാരുടെ ഒരു മാസത്തെ ശമ്പളം ഭൂകമ്പ ബാധിതര്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ എംപിമാരുടെ ഒരു മാസത്തെ ശമ്പളം ഭൂകമ്പ ബാധിതര്‍ക്കായി സംഭാവനചെയ്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന ചെയ്തത്. 2500ഓളം ഇന്ത്യക്കാരാണ് നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത്.നേപ്പാളിലുള്ള മലയാളികളെ രക്ഷിക്കാന്‍ എല്ലാവര്‍ക്കും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യാമെന്ന മന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭിപ്രായത്തോട് പ്രതിപക്ഷമടക്കമുള്ളവര്‍ ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നലെ തന്റെ ഒരു മാസത്തെ ശമ്പളം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ ചെയ്തിരുന്നു.
ഇന്ത്യയില്‍ മൊത്തം 72 പേര്‍ മരിച്ചു. മരിച്ചവരില്‍ 56 പേര്‍ ബിഹാറില്‍ നിന്നുള്ളവരാണ്. ഉത്തര്‍ പ്രദേശില്‍ നിന്ന് 12 പേര്‍ മരിച്ചു. പശ്ചിമബംഗാളിലെ മൂന്ന് പേരും രാജസ്ഥാനില്‍ നിന്നുള്ള ഒരാളും മരിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.

Latest