Connect with us

National

കാരുണ്യത്തിന്റെ കരംനീട്ടി ഗൂഗിളും ഫേസ്ബുക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: നേപ്പാളില്‍ ഭൂകമ്പത്തിനിരയായവര്‍ക്ക് കരുണയുടെ കരങ്ങള്‍ നീട്ടി ഗൂഗിളും ഫേസ്ബുക്കും. ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍തന്നെ ന്യൂസ് ഫീഡിന് മുകളിലായി നേപ്പാളിലെ ദുരന്തബാധിതര്‍ക്കുള്ള ഡൊണേഷന്‍ ബട്ടന്‍ തെളിയും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് ദുരന്തബാധിതര്‍ക്കായി സംഭാവന നല്‍കാം. ഗൂഗിള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ നേപ്പാളിലെ ദുരിതബാധിതരെ സഹായിക്കാനുള്ള ഡൊണേഷന്‍ ബട്ടണും കാണാം.സഹായിക്കുന്നവര്‍ക്കായി കൂടുതല്‍ വിവണങ്ങളും ഗൂഗിള്‍ നല്‍കുന്നുണ്ട്.

ദുരന്തബാധിത പ്രദേശങ്ങളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംവഹിക്കുന്ന ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോര്‍പ്‌സിനുവേണ്ടിയാണ് ഫേസ്ബുക് ധനസമാഹരണം നടത്തുന്നത്. ഉപയോക്താക്കളില്‍ നിന്ന് ഇരുപതുലക്ഷം ഡോളര്‍ സമാഹരിക്കാനാണ് ഫേസ്ബുക് ലക്ഷ്യമിടുന്നത്.

ദുരന്തബാധിത പ്രദേശങ്ങളില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിനായി ഫേസ്ബുക് സേഫ്റ്റി ചെക് ബട്ടന്‍ സംവിധാനം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. ദുരന്തബാധിത മേഖലയിലെ ഫേസ്ബുക് ഉപയോക്താക്കള്‍ക്ക് ഈ ബട്ടണന്‍ വഴി തങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സുരക്ഷിതരാണോ എന്നറിയിക്കാനാവും. നേപ്പാളിന്