Connect with us

National

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും ക്രിമിനലുകളുമെന്ന് ഹരിയാന കൃഷിമന്ത്രി

Published

|

Last Updated

ചണ്ഡിഗഢ്: ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും ക്രിമിനലുകളുമാണെന്ന ഹരിയാന കൃഷിമന്ത്രി ഓംപ്രകാശ് ധന്‍കറിന്റെ പ്രസ്താവന വിവാദമായി. ഇന്ത്യന്‍ നിയമമനുസരിച്ച് ആത്മഹത്യ കുറ്റമാണ്. ജീവനൊടുക്കുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നു മാറുകയാണ് ചെയ്യുന്നത്. അത്തരം കുറ്റവാളികള്‍ക്കും ഭീരുക്കള്‍ക്കും വേണ്ടി സര്‍ക്കാരിനു നില്‍ക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.ആംആദ്മി പാര്‍ട്ടി റാലിക്കിടെ രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ പരാമര്‍ശിക്കവെയായിരുന്നു ധന്‍കറിന്റെ പ്രസ്താവന.

ഡല്‍ഹിയില്‍ നടന്നത് നാടകമാണെന്നും മന്ത്രി പറഞ്ഞു. പ്രേരിപ്പിച്ചുള്ള കൊലപാതകമായിരുന്നു അത്. ഹരിയാന ധീരന്‍മാരുടെ നാടാണ്. ഇവിടെ ആത്മഹത്യകള്‍ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത്. ജീവനൊടുക്കുന്നവര്‍ പ്രരാബ്ധം ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും മേല്‍ ഇട്ട് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.