Connect with us

Oddnews

പോളി ടെക്‌നിക് ഡിപ്ലോമ കോഴ്‌സിനുള്ള പ്രവേശന പരീക്ഷ പശുവിനുമെഴുതാം

Published

|

Last Updated

ശ്രീനഗര്‍: ഉന്നത വിദ്യാഭ്യാസ രംഗത്ത് മൃഗങ്ങള്‍ക്ക് അവസരം ലഭിച്ചില്ല എന്ന പരാതി വേണ്ട. ആദ്യമായി ഇതിനുള്ള അവസരം ലഭിച്ചത് ഒരു പശുവിനാണ്. പ്രവേശന പരീക്ഷയ്ക്കുള്ള ഫോട്ടോ പതിച്ച ഹാള്‍ ടിക്കറ്റും ലഭിച്ചു പശുവിന്. സംഭവം നടന്നത് വിദേശ രാജ്യത്തൊന്നുമല്ല, ഇന്ത്യയില്‍ തന്നെ. ജമ്മു കാശ്മീരിലാണു പശുവിനു ഹാള്‍ ടിക്കറ്റ് ലഭിച്ചത്.

പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സിനായുള്ള പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റാണു പശുവിന് ലഭിച്ചത്. കാശ്മീരിലെ ബോര്‍ഡ് ഓഫ് പ്രഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് ആണു പരീക്ഷ നടത്തുന്നത്.
കച്ചിര്‍ ഗാവ് എന്ന പശുവിനാണു ഹാള്‍ ടിക്കറ്റ് ലഭിച്ചത്. പിതാവിന്റെ സ്ഥാനത്തു റെഡ് ബുള്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരിക്കുന്നത് ബിമിനയിലെ ഗവണ്‍മെന്റ് ഡിഗ്രി കോളേജാണ്. മെയ്10നാണു പരീക്ഷ നടക്കുന്നത്.

കാശ്മീര്‍ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എ പശുവിന്റെ ഹാള്‍ ടിക്കറ്റിന്റ കോപ്പിയുമായി എത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. എന്നാല്‍ ഓണ്‍ ലൈനായാണു പരീക്ഷയ്ക്കു അപേക്ഷ ക്ഷണിച്ചതെന്നും ആരോ പശുവിന്റെ പേരില്‍ അപേക്ഷ നല്‍കിയതാണു പ്രശ്‌നത്തിനു കാരണമെന്നുമാണു സര്‍ക്കാരിന്റെ വിശദീകരണം. പശുവിന്റേയും മനുഷ്യന്റെയും ഫോട്ടോ തിരിച്ചറിയുന്നതനുള്ള കഴിവ് സോഫ്റ്റ് വെയറിനുമുണ്ടായിരുന്നില്ല.

ഹാള്‍ ടിക്കറ്റില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ ഒപ്പ് താന്‍ നേരിട്ട് ഇട്ടതല്ലെന്നും അത് കംപ്യൂട്ടര്‍ വഴിയാണെന്നുമായിരുന്നു കമ്മീഷണറുടെ വിശദീകരണം.

Latest