Connect with us

National

മുല്ലപ്പെരിയാര്‍: പരിസ്ഥിതി ആഘാത പഠനത്തിനെതിരെ തമിഴ്‌നാട് സുപ്രിം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിന് പരിസ്ഥിതി ആഘാത പഠനത്തിന് കേരളം തയ്യാറെടുക്കുന്നതിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയില്‍. പഠനത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഹരജി നല്‍കി. ഹരജി സുപ്രീം കോടതി പിന്നീട് പരിഗണിക്കും.

മുല്ലപ്പെരിയാറില്‍ പരിസ്ഥിതി ആഘാത പഠനത്തിന് കേരളം തീരുമാനമെടുത്തത് മുതല്‍ തന്നെ തമിഴ്‌നാട് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനമാണ് പഠനത്തിന് വനംവകുപ്പ് അനുമതി നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പ് കേരളം പരിസ്ഥിതി ആഘാത പഠനം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. തുടര്‍ന്ന് കേരളം വീണ്ടും അപേക്ഷ നല്‍കുകയും ദേശീയ വന്യജീവി ബോര്‍ഡ് പഠനത്തിന് അനുമതി നല്‍കുകയുമായിരുന്നു.

Latest