Connect with us

Kerala

വിജിലന്‍സിന്റെ വിശദീകരണം. ബാര്‍കോഴ അന്വേഷണം അട്ടിമറിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സിനു മേല്‍ കടുത്ത സമ്മര്‍ദം. സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ കെ എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. അന്വേഷണ ചുമതലയില്‍ നിന്നുള്ള എ ഡി ജി പി ജേക്കബ് തോമസിന്റെ സ്ഥാനചലനം ഇതിന്റെ ഭാഗമാണ്. യു ഡി എഫിന്റെ മേഖലാജാഥ തന്നെ ബഹിഷ്‌കരിക്കുമെന്ന് കേരളാകോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ജേക്കബ് തോമസിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായതെന്നാണ് വിവരം. ചുമതലയില്‍ നിന്ന് നീക്കിയതില്‍ പ്രതിഷേധിച്ച് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു. രണ്ട് ദിവസത്തെ അവധിയാണ് നല്‍കിയതെങ്കിലും ഇത് ദീര്‍ഘിപ്പിക്കുമെന്നാണ് സൂചന. അതേ സമയം, എ ഡി ജി പിയുടെ അവധി വിവാദമാകുമെന്ന് കണ്ടതോടെ ഇത് നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തുവന്നു. അവധി നീട്ടാതിരിക്കാന്‍ ജേക്കബ് തോമസിനെ അനുനയിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

ബാര്‍കോഴ അന്വേഷണം പഴുതടച്ച് പുരോഗമിക്കുന്നതിനിടെയായിരുന്നു ജേക്കബ് തോമസിന്റെ സ്ഥാനചലനം. ഈ രീതിയില്‍ അന്വേഷണം നീങ്ങിയാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന് കണ്ടതോടെയാണ് കേരളാകോണ്‍ഗ്രസിന്റെ ഇടപെടല്‍. ബാറുടമകളെയും ബിജു രമേശിന്റെ ഡ്രൈവറെയും നുണപരിശോധനക്ക് വിധേയമാക്കാനുള്ള നീക്കമാണ് കേരളാകോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. മാണിയുടെ വസതിയില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയും അവരെ പ്രകോപിപ്പിച്ചു. എസ് പി സുകേശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മാണിക്കെതിരായ അന്വേഷണം നടത്തുന്നതെങ്കിലും ജേക്കബ് തോമസിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍ണായക തീരുമാനങ്ങള്‍. ബാറുടമകളുടെ നുണപരിശോധന, ബിജുരമേശിന്റെ രഹസ്യമൊഴിയെടുക്കല്‍, ബിജു രമേശിന്റെ ഡ്രൈവറെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള തീരുമാനം എന്നിവക്ക് നിര്‍ദേശം നല്‍കിയത് ജേക്കബ് തോമസ് ആയിരുന്നു. മാണിക്കെതിരെയുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം 30നകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരിക്കെയാണ് പെട്ടെന്ന് ജേക്കബ് തോമസിനെ നീക്കിയത്.
അഴിമതി തടയാന്‍ ലക്ഷ്യമിട്ട് വിജിലന്‍സ് നടപ്പാക്കുന്ന വിജിലന്റ് കേരള പദ്ധതിയുടെ ചുമതല നല്‍കിക്കൊണ്ടാണ് സുപ്രധാന അഴിമതി അന്വേഷണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസും ബാബുവിനെതിരായ ആരോപണവും മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ അവിഹിത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള അഴിമതി കേസുകളെല്ലാം ജേക്കബ് തോമസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷിച്ചിരുന്നത്. ഇതില്‍ കെ ബാബുവിനും ടി ഒ സൂരജിനുമെതിരായ അന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോളിന്റെ മേല്‍നോട്ടത്തില്‍ നടക്കട്ടെയാണ് തീരുമാനം.
കെ എം മാണിക്കെതിരായ അന്വേഷണ ചുമതല എ ഡി ജി പി ഷേഖ് ദര്‍വേശ് സാഹിബിനും നല്‍കി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതിരുന്നതിന്റെ പേരില്‍ 27 വര്‍ഷത്തോളം പോലീസ് വകുപ്പുകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ജേക്കബ് തോമസ് മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വ്യക്തിയാണ്.
പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി ഇദ്ദേഹത്തെ വിജിലന്‍സില്‍ നിന്ന് ഉടന്‍ മാറ്റുമെന്നും സൂചനയുണ്ട്. സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യം വിരമിക്കുന്നതോടെ ഇതിന് കളമൊരുങ്ങും. ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബും ഈ മാസം 31ന് വിരമിക്കുകയാണ്. ഇതോടെ ജേക്കബ് തോമസിന് ഡി ജി പി പദവി നല്‍കേണ്ടി വരുമെന്നതിനാല്‍ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റാനാണ് നീക്കം.
ഒരു ഉദ്യോഗസ്ഥനെയും ഒരു കേസിന്റെയും മേല്‍നോട്ട ചുമതലയില്‍ നിന്നു മാറ്റിയിട്ടില്ലെന്നാണ് വിജിലന്‍സിന്റെ ഔദ്യോഗിക വിശദീകരണം. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വിജിലന്‍സിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും. നിലവിലെ നടപടിക്രമം അനുസരിച്ച് ഓരോ വിജിലന്‍സ് യൂനിറ്റിലുമുള്ള കേസിന്റെയും അന്വേഷണത്തിന്റെയും മേല്‍നോട്ട ചുമതല ഏതെങ്കിലും ഉദ്യോഗസ്ഥന് നല്‍കി ഉത്തരവിറക്കുന്ന പതിവില്ലെന്നാണ്

Latest