Connect with us

Kerala

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയും പോലീസ് പിടിയില്‍

Published

|

Last Updated

പൂനെ: ഒരു മലയാളി മാവോയിസ്റ്റ് നേതാവ് കൂടി പോലീസ് പിടിയിലായി. അടിയന്തരാവസ്ഥക്കാലം മുതല്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായ എറണാകുളം ഇരുമ്പനം സ്വദേശി മുരളി കണ്ണമ്പിള്ളിയാണ് പിടിയിലായത്. പൂനെയില്‍ വെച്ച് മഹാരാഷ്ട്ര പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരളത്തില്‍ രാജന്‍ കേസ് സജീവമായി നിന്ന കാലത്ത് തന്നെ മുരളി നക്‌സല്‍ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. രാജന്റെ സഹപാഠികൂടിയായ മുരളി പിന്നീട് പഠനം ഉപേക്ഷിച്ച് മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Latest