Connect with us

National

ആണവ കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് ശരിയായില്ല: യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവക്കരാറിന്റെ പേരില്‍ യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് ശരിയായില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആണവകരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് ജനങ്ങളെ ബോധ്യപ്പെടുത്തി വോട്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.

ആണവക്കരാറിനെ എതിര്‍ക്കാനുള്ള തീരുമാനം തെറ്റായിരുന്നില്ല. എന്നാല്‍ പിന്തുണ പിന്‍വലിക്കേണ്ടിയിരുന്നില്ല. ഇതിന് പകരം വിലക്കറ്റം പോലുള്ള പ്രശ്‌നങ്ങളുടെ പേരിലായിരുന്നു പിന്തുണ പിന്‍വലിക്കേണ്ടിയിരുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Latest