Connect with us

National

ബലാത്സംഗം: 42 വര്‍ഷം കോമയില്‍ കിടന്ന അരുണ ഷാന്‍ബാഗ് അന്തരിച്ചു

Published

|

Last Updated

മുംബൈ: ക്രൂരമായ ബലാത്സംഘത്തിനിരയായി 42 വര്‍ഷക്കാലം കോമയില്‍ കിടന്ന നഴ്‌സ് അരുണാ ഷാന്‍ബാഗ് അന്തരിച്ചു. 68 വയസ്സായിരുന്നു. മുംബൈയിലെ കെ ഇ എം ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളായി അവരുടെ ആരോഗ്യനില തീരെ വഷളാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

1973 നവംബര്‍ 27ന് വൈകുന്നേരം 4.50നും 5.50നുമിടയിലാണ് അരുണ ബലാത്സംഗത്തിന് ഇരയായത്. 26 വയസ്സായിരുന്നു അന്ന് അരുണയുടെ പ്രായം. മുംബൈയിലെ കെ ഇ എം ആശുപത്രിയില്‍ സ്റ്റാഫ് നെഴ്‌സായി ജോലി ചെയ്യുകയായിരുന്ന അരുണയെ ആശുപത്രയിലെ ക്ലീനി്ഗ് തൊഴിലാളിയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. നായയെ കെട്ടാന്‍ ഉപയോഗിക്കുന്ന ചങ്ങല കൊണ്ട് അരുണയുടെ കഴുത്തില്‍ കുരുക്കിട്ട് വലിച്ചിഴച്ച് കൊണ്ടുപോയായിരുന്നു ബലാത്സംഘം. ഈ ആക്രമണത്തിനിടെ കഴുത്തിലെ ഞരമ്പുകള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് അരുണ കോമയിലാകുകയായിരുന്നു.

ദീര്‍ഘകാലം കോമ അവസ്ഥയില്‍ കിടക്കേണ്ടി വരന്ന അരുണയെ ദയാവധത്തിന് വിധേയയാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി 2011ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. അരുണയോടൊപ്പം അന്ന് ജോലി ചെയ്തവരുള്‍പ്പെടെയുള്ള നഴ്‌സുമാര്‍ ദയാവധത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

Latest