Connect with us

National

ഡല്‍ഹിയിലെ അധികാരത്തര്‍ക്കം: ലഫ്. ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ലഫ്. ഗവര്‍ണര്‍ നജീബ് ജംഗും തമ്മിലുള്ള അധികാരത്തര്‍ക്കം തുടരുന്നതിനിടെ ജംഗിന് പിന്തുണയുമായി കേന്ദ്രം രംഗത്തെത്തി. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ മുഖ്യ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ലഫ്. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ അനുവാദം ആവശ്യമിെല്ലന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇതിന് പുറമെ ഡല്‍ഹി പോലീസ്, ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവയിലും ലഫ്. ജനറല്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഉത്തരവിനെതിരെ കെജരിവാള്‍ രൂക്ഷമായി ആഞ്ഞടിച്ചു. ഗവണ്‍മെന്റിന്റെ വിജ്ഞാപനം അഴിമതി സംരക്ഷിക്കുന്നതാണെന്ന് സംശയമുണ്ട്. ഈ വിജ്ഞാപനത്തിലൂടെ ആരെ രക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ പ്രതിനിധി മാത്രമാണ്. മുകളില്‍ നിന്ന് വരുന്ന ഉത്തരവുകളില്‍ അദ്ദേഹത്തിന് ഒരു നിയന്ത്രണവുമില്ലെന്നും കെജരിവാള്‍ പറഞ്ഞു.

Latest