Connect with us

Ongoing News

റോഹിംഗ്യരുടെ ദുരിതം: കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ലോകശ്രദ്ധ നേടുന്നു

Published

|

Last Updated

കോഴിക്കോട്: ദുരിതക്കടലില്‍ ജീവിതം ഹോമിക്കപ്പെട്ട റോഹിങ്ക്യന്‍ മുസ്ലിംകളെ രക്ഷിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഫേസ്ബുക്ക് പോസ്റ്റ് ആഗോളതലത്തില്‍ വൈറലാകുന്നു. ജാതി മത ഭേദമന്യേ വിവിധ ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് പേരാണ് കാന്തപുരത്തിന് പിന്തുണയുമായി പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. അമേരിക്ക, ഫിലിപ്പീന്‍സ്, നേപ്പാള്‍, ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പൂര്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പതിമൂന്നായിരത്തില്‍ ഏറെ പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തുകഴിഞ്ഞു.

ബുദ്ധരാഷ്ട്രമായ മ്യാന്‍മറിന്റെ ചെയ്തികളെ ഐസിസ് ഭീകരോട് ഉപമിക്കുന്നതാണ് പോസ്റ്റുകളില്‍ പലതും. റോഹിംഗ്യന്‍ ജനതയെ കഷ്ടപ്പെടുത്തുന്ന ബുദ്ധിസ്റ്റുകള്‍ക്ക് ഐസിസുമായും താലിബാനുമായും എന്ത് വ്യത്യാസമാണുള്ളതെന്ന് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കെനിയന്‍ പഞ്ചാബി വംശജനായ ആനന്ദ് ശര്‍മ ചോദിക്കുന്നു. റോഹിംഗ്യരുടെത് മുസ്ലിംകളുടെ മാത്രം പ്രശ്‌നമായി കാണരുതെന്നും ഇതിനെതിരെ മനുഷ്യത്വം ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ക്രൂരതക്കെതിരെ ലോകം കണ്ണുതുറക്കണമെന്നാണ് മലേഷ്യക്കാരിയായ ലെന ഷായയുടെ അഭിപ്രായം.

റോഹിംഗ്യന്‍ വംശജരുടെ രക്ഷക്കായി മുസ്ലിംകളും ക്രിസ്ത്യാനികളും ഒന്നിക്കണമെന്ന് ഫിജിയില്‍ നിന്നുള്ള മന്വേലിറ്റോ ഒഡിഗ് പറയുന്നു. റോഹിംഗ്യരുടെ രക്ഷക്കായി സഊദി അറേബ്യ എന്തുകൊണ്ട് മുന്നോട്ട് വരുന്നില്ല എന്നാണ് ഫിലിപ്പീന്‍സില്‍ നിന്നുള്ള ട്രോയ് ഹാറൂണിന്റെ ചോദ്യം. റോഹിംഗ്യന്‍ മുസ്ലിംകളെ രക്ഷിക്കാന്‍ ലോക മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് അല്ലാഹു കരുത്ത് പകരട്ടെ എന്നാണ് മലേഷ്യക്കാരിയായ മോണിക്ക ല്യൂവിന്റെ പ്രാര്‍ഥന. ക്രിസ്ത്യാനിയായാലും മുസ്ലിമായാലും ജൂതാനായാലും നമ്മളെല്ലാം മനുഷ്യരാണ് എന്നത് മറക്കരുതെന്ന് കമന്റ് ചെയ്യുന്നത് ജെഡി സണ്‍ഡേ.

റോഹീംഗ്യന്‍ മുസ്ലിംകളുടെ കാര്യത്തില്‍ മാനുഷികത ഉണരണമെന്നാണ് കാന്തപുരം പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചത്. ഇവരുടെ രക്ഷക്കായി അയല്‍ രാജ്യങ്ങളും ലോകരാഷ്ട്രങ്ങളും രംഗത്ത് വരണമെന്നും കാന്തപുരം പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

Appeal to rescue Rohingya MinorityIt's time for humanity to wake up to the tragedy faced by the ethnic minority…

Posted by ‎Sheikh Aboobacker Ahmed الشيخ أبوبكر أحمد‎ on Friday, May 15, 2015

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.