Connect with us

Ongoing News

ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സന് ടെസറ്റില്‍ 400 വിക്കറ്റ്‌

Published

|

Last Updated

ജെയിംസ് ആന്‍ഡേഴ്‌സന്‍

മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന ബഹുമതി ജയിംസ് ആന്‍ഡേഴ്‌സന്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പൂജ്യത്തിനു പുറത്താക്കിക്കൊണ്ടാണ് ആന്‍ഡേഴ്‌സണ്‍ 400 ക്ലബില്‍ ഇടം നേടിയത്. കെയ്ന്‍ വില്യംസണെയും ആന്‍ഡേഴ്‌സണ്‍ പൂജ്യത്തിനു പുറത്താക്കി. ആന്‍ഡേഴ്‌സന്റെ മാരക ബൗളിംഗില്‍ പതറുന്ന ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റിന് 32 എന്ന നിലയിലാണ്.

104-ാം ടെസ്റ്റിലാണ് ആന്‍ഡേഴ്‌സണ്‍ 400 വിക്കറ്റ് നേടിയത്. ഇയാന്‍ ബോതത്തിന്റെ 383 (102 ടെസ്റ്റില്‍) വിക്കറ്റ് നേട്ടം വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ആന്‍ഡേഴ്‌സണ്‍ മറികടന്നിരുന്നു. ടെസ്റ്റില്‍ 400 വിക്കറ്റ് നേടിയ എട്ടാമത്തെ ഫാസ്റ്റ് ബൗളറാണ് ആന്‍ഡേഴ്‌സണ്‍. ഗ്ലെന്‍ മക്ഗ്രാത്ത്(563), കോട്‌നി വാല്‍ഷ്(519), കപില്‍ദേവ്(434), റിച്ചാര്‍ഡ് ഹാഡ്‌ലി(431), ഷോണ്‍ പൊള്ളോക്ക്(421), വസിം അക്രം(414), കര്‍ട്‌ലി അംബ്രോസ്(405) എന്നിവരാണു ടെസ്റ്റില്‍ 400 വിക്കറ്റ് വീഴ്ത്തിയ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍.

33 വയസുള്ള ആന്‍ഡേഴ്‌സണ്‍ 2003ലായിരുന്നു ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്.england

Latest