Connect with us

Kerala

ടി പി സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി പി സെന്‍കുമാര്‍ ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിരമിക്കുന്ന ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം സെന്‍കുമാറിന് ചുമതല കൈമാറി. ജയില്‍ മേധാവി പദവിയില്‍ നിന്നാണ് ക്രമസമാധാനപാലന ചുമതലയുള്ള ഡി ജി പിയായി ടി പി സെന്‍കുമാറെത്തുന്നത്.

1983 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍ തൃശൂര്‍ കാടുകുറ്റി സ്വദേശിയാണ്. നിയമബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. 2017 മെയ് വരെ സെന്‍കുമാറിന് പോലീസ് മേധാവിയായി തുടരാം.

1982ല്‍ ദേശീയ തലത്തില്‍ എട്ടാം റാങ്കോടെ ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസിലും (ഐ ഇ എസ്) 83ല്‍ 23ാം റാങ്കോടെയാണ് ഐ പി എസിലുമെത്തിയത്. കാസര്‍കോട് എ എസ് പിയായി തുടങ്ങി എസ് പി, ബറ്റാലിയന്‍, െ്രെകം ബ്രാഞ്ച്, വിജിലന്‍സ്, എക്‌സൈസ്, ഇന്റലിജന്‍സ്, ജയില്‍, ഗവര്‍ണറുടെ എ ഡി സി, ബിവറേജസ് കോര്‍പറേഷന്‍, കെ എസ് ആര്‍ ടി സി, മോട്ടോര്‍വാഹന വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിലെത്തി.

പോലീസിലെ എല്ലാ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആട് തേക്ക് മാഞ്ചിയം, ലിസ് സാമ്പത്തിക തട്ടിപ്പുകള്‍, ഫ്രഞ്ച് ചാരക്കേസ് തുടങ്ങി കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്.