Connect with us

National

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദമായ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. നിലവിലെ ഓര്‍ഡിനന്‍സിന്റെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ ശനിയാഴ്ച്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു.

യു പി എ സര്‍ക്കാര്‍ പാസാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ രണ്ടുതവണ ലോക്‌സഭയില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് 2014 ഡിസംബറില്‍ ആദ്യ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി നിയമം നടപ്പാക്കി. കാലാവധി അവസാനിച്ചതോടെ മാര്‍ച്ചില്‍ വീണ്ടും പുതുക്കിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു.

Latest