Kannur
മനോജ് വധക്കേസ്: പി ജയരാജനെ സി ബി എെ ചോദ്യം ചെയ്തു
തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം നേതാവ് പി ജയരാജനെ സി ബി ഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സി ബി ഐ ആസ്ഥാനത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കിയെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മനോജ് വധത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ജയരാജനെ ചോദ്യം ചെയ്തത്. അന്വേഷണ സംഘം പ്രത്യേകം നോട്ടീസ് നല്‍കി ജയരാജനെ വിളിച്ചുവരുത്തുകയായിരുന്നു.
---- facebook comment plugin here -----