Connect with us

National

മാഗിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതോടെ നെസ്‌ലെയുടെ വിലയിടിയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി;മാഗി നൂഡില്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ കേസെടുക്കാന്‍ തീരുമാനിച്ചതോടെ ഓഹരി വിപണിയില്‍ മാഗി നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള് തന്നെ ഈ ഓഹരിയുടെ വില അഞ്ചു ശതമാനം താഴേയ്ക്കു പോയി.

നിക്ഷേപകര്‍ നെസ്‌ലെ ഓഹരികള്‍ വില്‍ക്കാന്‍ തിടുക്കം കാട്ടിയതാണു വിലയിടിയാന്‍ കാരണം. ഓഹരി വില 400 രൂപയോളം കുറഞ്ഞ് 6400 ന് അരികയാണ്.

മാഗി നൂഡില്‍സില്‍ ലെഡിന്റെ അളവ് അനുവദനീയമായതിനേക്കാള്‍ കൂടുതലാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നു വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായി. മാഗിയുടെ പ്രതിദിന വില്‍പ്പനയില്‍ 70 ശതമാനത്തോളം കുറവുണ്ടായി എന്നാണു കണക്ക്.

Latest