Connect with us

Gulf

മോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനം ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ലംഘനമെന്ന് അറബ് പത്രം

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം നടത്താന്‍ തീരുമാനിച്ച ഇസ്‌റാഈല്‍ സന്ദര്‍ശനം ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ലംഘനമാണെന്ന് പ്രാദേശിക അറബ് പത്രമായ അല്‍ ഖലീജ് അഭിപ്രായപ്പെട്ടു.
ഇന്നലെ പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലാണ് മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനം ന്യൂഡല്‍ഹിയുടെ പരമ്പരാഗത നയത്തിന്റെ ലംഘനം എന്ന തലക്കെട്ടോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി സന്ദര്‍ശനത്തിനിടെ മോദി ചര്‍ച്ച നടത്തുമെന്നും പത്രം റിപ്പോര്‍ട്ടു ചെയ്തു.
ഫലസ്തീന്‍ ഇസ്‌റാഈല്‍ പ്രശ്‌നത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ മാറിമാറിവന്ന ഇന്ത്യന്‍ സര്‍ക്കാറുകള്‍, അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേര്‍ന്ന് ഫലസ്തീനിന്റെ കൂടെ നിന്ന പാരമ്പര്യമാണുള്ളത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ കാലത്ത് ഭരണം നടത്തിയ ഒരു പ്രധാനമന്ത്രിയും ഇസ്‌റാഈല്‍ സന്ദര്‍ശിക്കാന്‍ മുതിര്‍ന്നിട്ടില്ലെന്ന പാരമ്പര്യമാണ് മോദി ഭേദിക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ മുന്‍ നിലപാടുകളില്‍ നിന്നുള്ള മാറ്റമായിട്ടാണ് സന്ദര്‍ശനം വ്യക്തമാക്കുന്നതെന്നും പത്രം പറയുന്നു.