Connect with us

National

രാജ്യത്തിന്റെ അതിവേഗ ട്രെയിന്‍ ഗാട്ടിമാന്‍ എക്‌സ്പ്രസ് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി

Published

|

Last Updated

ആഗ്ര: രാജ്യത്തിന്റെ അതിവേഗ തീവണ്ടിയായ ഗാട്ടിമാന്‍ എക്‌സ്പ്രസ് അവസാന പരീക്ഷണം ഓട്ടം പൂര്‍ത്തിയാക്കി. ഗട്ടിമാന്‍ എക്‌സ്പ്രസ് ഡല്‍ഹിക്കും ആഗ്രഹക്കുമിടയിലാണ് ആറമാത്തെതയും അവസാനത്തെ പരീക്ഷണ ഓട്ടം നടത്തിയത്. ട്രയിന്‍ 195 കിലോ മീറ്ററാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഈ യാത്രക്ക് 115 മിനിറ്റ് വേണ്ടി വന്നു. അടുത്ത ആഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രയിന്‍ ഫഌഗ് ഓഫ് ചെയ്യുന്നത്. അടുത്ത ആഴ്ചയോടെ ഗാട്ടിമാന്‍ ഓടിതുടങ്ങും. ഗട്ടിമാന്‍ എക്‌സ്പ്രസിന്റെ അവസാനത്തെ പരീക്ഷണ ഓട്ടമാണ് ഇന്നലെ നടന്നത്. ഡല്‍ഹിയില്‍ നിന്ന് ആഗ്ര വരെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. 12 ആധുനിക രീതിയിലുള്ള കോച്ചുകളാണുള്ളത് സജ്ജീകരിച്ചിട്ടുള്ളത്. അതേസമയം 10 മിനിറ്റ് വൈകിയാണ് ട്രയിന്‍ ആഗ്രയില്‍ എത്തിയത്. വടക്കന്‍ റെയില്‍വേ ഡിവിഷന്റെ ആഭിമുഖ്യത്തിലാണ് ഇത് നടക്കുന്നത്. ട്രെയിനിന്റെ ഫഌഗ് ഓഫ് അടുത്ത് തന്നെ ഉണ്ടാകുമെന്ന് ആഗ്ര റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പറഞ്ഞു. ഇന്നലെ ട്രെയിന്‍ 195 കിലോമീറ്ററാണ് ഓടിയത്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 11.15 നാണ് യാത്ര സമാരംഭംക്കുറിച്ചത്. ഉച്ചക്ക് 1.10 ന് ആഗ്ര സ്റ്റേഷനിലെത്തി. പത്ത് മിനിറ്റ് വൈകിയാണ് ആഗ്രയിലെത്തിയത്. തിരിച്ചുള്ള യാത്രയില്‍ 2.20 ന് ആഗ്രയില്‍ നിന്ന് തുടങ്ങിയ വണ്ടി 4.25ന് ഡല്‍ഹിയിലെത്തി. ആകെ യാത്രക്ക് രണ്ട് മണക്കൂറും 25 മിനിറ്റുമാണ് എടുത്തത്. എന്നാല്‍ അതിവേഗ ട്രയിനിന് രണ്ട് മണിക്കൂറും ആറ് മിനിറ്റുമാണ് എടുക്കാറുള്ളത്. അതിവേഗ യാത്രക്ക്് ചാര്‍ജും റെയില്‍വേ അധികമായി എടുക്കും.
മറ്റു ട്രെയിനുകളെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവുണ്ട്. എക്‌സിക്യൂട്ടീവ് ക്ലാസിന് 1369 രൂപയാണ് വരുന്നത്. ട്രയിന്‍ ഡല്‍ഹിയില്‍ നിന്ന് രാവിലെ എട്ടിന് യാത്ര തുടങ്ങും ആഗ്രയില്‍ 9.45 നെത്തും. തിരിച്ചുള്ള യാത്ര വൈകുന്നേരം 5.30 ന് ട്രെയിന്‍ എടുക്കും, ഡല്‍ഹിയില്‍ 7.15 നെത്തും.