Connect with us

Kottayam

എസ് എസ് എഫ് പരിസ്ഥിതി വാരാചരണം മന്ത്രി തിരുവഞ്ചൂര്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കോട്ടയം: നാളേയ്‌ക്കൊരു തണല്‍ പ്രമേയത്തില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് കോട്ടയം മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ വൃക്ഷത്തൈ നട്ട് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കെ സുരേഷ് കുറുപ്പ് എം എല്‍ എ, കോട്ടയം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ ആര്‍ ജി വാര്യര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, എം അബ്ദുല്‍ മജീദ്, കെ എസ് എം റഫീഖ് അഹ്മദ് സഖാഫി, മുഹമ്മദി കിനാലൂര്‍, സി കെ ശക്കീര്‍ സംബന്ധിക്കും.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ മുന്നോടിയായി എസ് എസ് എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ലഘുലേഖകള്‍ വിതരണം ചെയ്യും. സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്ന പ്രചരണങ്ങള്‍ ലക്ഷ്യമിട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ 6500 യൂനിറ്റ്, 509 സെക്ടര്‍, 89 ഡിവിഷന്‍, 14 ജില്ല കമ്മറ്റികളുടെ നേതൃത്വത്തില്‍ പത്തുവീതം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. എസ് എസ് എഫ് പ്രവര്‍ത്തകര്‍ സ്വന്തം വീട്ടുവളപ്പില്‍ മൂന്നു വീതം തൈകള്‍ വെച്ചുപിടിപ്പിക്കും. നടുന്ന വൃക്ഷത്തൈകള്‍ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
എസ് എസ് എഫ് സ്റ്റേറ്റ് അസി. സെക്രട്ടറി എ കെ എം ഹാഷിര്‍ സഖാഫി, എസ് വൈ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്മദ് സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മദനി, സ്വാഗതസംഘം കണ്‍വീനര്‍ നവാസ് എ ഖാദര്‍, സുല്‍ഫി കോട്ടയം എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

Latest