Connect with us

Ongoing News

കനോലി കനാലില്‍ നിന്ന് വര്‍ണ മത്സ്യം ലഭിച്ചു

Published

|

Last Updated

വെങ്കിടങ്ങ് (തൃശൂര്‍): തൊയക്കാവ് കനോലി കനാലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ വര്‍ണ മത്സ്യം ലഭിച്ചു. കൂന്നംപുറത്ത് മോഹനനും അജിലും കണ്ണാടി വല ഇടുമ്പോഴാണ് പൂമ്പാറ്റയോട് സാദൃശ്യമുള്ള മത്സ്യത്തെ ലഭിച്ചത്. അപൂര്‍വമായാണ് ഇത്തരം മത്സ്യം ഉള്‍നാടന്‍ ജലാശയങ്ങളിലെത്തുന്നത്. വലയില്‍ കുടുങ്ങി ഏറെ കഴിയും മുമ്പ് ജീവന്‍ നിലച്ചു. അഞ്ച് വര്‍ഷം മുമ്പ് ഇത്തരത്തിലുള്ള മത്സ്യത്തെ ലഭിച്ചിരുന്നു. ബട്ടര്‍ ഫ്‌ളൈ ഫിഷ് ഇനത്തില്‍പ്പെട്ട ഇത്തരം മത്സ്യം സമുദ്രജല അക്വേറിയങ്ങളില്‍ ഇടാറുള്ളതാണെന്ന് ഫിഷറീസ് വിദഗ്ധരും മത്സ്യസമൃദ്ധി നോഡല്‍ ഓഫിസറുമായ പി അനീഷ് പറഞ്ഞു.

Latest