Connect with us

Kozhikode

മസ്ജിദ് അലയന്‍സ് ഓഫ് ഇന്ത്യ കോണ്‍ഫറന്‍സ് എട്ടിന് മര്‍കസില്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ മുസ്്‌ലിം പള്ളികളിലെ ഇമാമുമാരെയും മഹല്ല് ഭാരവാഹികളെയും ഉള്‍പെടുത്തി മര്‍കസ് സംഘടിപ്പിക്കുന്ന മസ്ജിദ് അലയന്‍സ് ഓഫ് ഇന്ത്യ കോണ്‍ഫറന്‍സ് ഈ മാസം എട്ടിന് മര്‍കസില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. രാവിലെ പത്തിന് മസ്ജിദ് ഇമാമുമാരുടെ സമ്മേളനം നടക്കും. ഖത്തീബ്, മുഅദ്ദിന്‍ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന മസ്ജിദ് ജീവനക്കാര്‍ പങ്കെടുക്കും. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. പി പി എം വില്യാപള്ളി അധ്യക്ഷത വഹിക്കും. ഡോ.അബ്ദുല്‍ ഹകീം അസ്ഹരി ക്ലാസെടുക്കും.
ഉച്ചക്ക് ശേഷം 2ന് ആരംഭിക്കുന്ന സ്ഥാപനമേധാവികളുടെ സമ്മേളനത്തില്‍ മുഴുവന്‍ ജില്ലകളിലെയും മുസ്്‌ലിം മഹല്ല് മാനേജ്‌മെന്റ് ഭാരവാഹികള്‍ പങ്കെടുക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എം വീരാന്‍ കുട്ടി സംബന്ധിക്കും.
സ്ഥാപന നടത്തിപ്പ്; നിയമങ്ങളും സുരക്ഷിതത്വവും എന്ന വിഷയത്തില്‍ കെ എം എ റഹീം, സംഘടനാ നിയമങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ അഡ്വ. പി കെ ഹസന്‍ എന്നിവര്‍ ക്ലാസെടുക്കും. യഅ്കൂബ് ഫൈസി ചര്‍ച്ച നയിക്കും. ടി കെ അബ്ദുറഹ്മാന്‍ ബാഖവി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അഡ്വ. സമദ് പുലിക്കാട്, ഉബൈദ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, റഹ്മത്തുള്ള സഖാഫി, അഡ്വ. ഇ കെ മുസ്തഫ സഖാഫി സംസാരിക്കും. പി ടി സി മുഹമ്മദലി സ്വാഗതവും ഉസ്മാന്‍ തലയാട് നന്ദിയും പറയും.

Latest