Connect with us

Malappuram

മലബാര്‍ സ്മാരക കവാടം നവീകരണം തുടങ്ങി

Published

|

Last Updated

കോട്ടക്കല്‍: കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ മലബാര്‍ സ്മാരക കവാടം നവീകരണം തുടങ്ങി. മാലിന്യങ്ങള്‍ നിറഞ്ഞും പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചും വികൃതമാക്കിയതോടെ സ്മാരകം വൃത്തിഹീനമായിരുന്നു. കോട്ടക്കല്‍ പഞ്ചായത്തായിരുന്ന സമയത്താണ് മലബാര്‍ സമരനായകരെ അനുസ്്മരിക്കാന്‍ സ്മാരകം നിര്‍മിച്ചത്.
1921ല്‍ തിരൂരങ്ങാടി പള്ളി പട്ടാളം വളഞ്ഞെന്ന വാര്‍ത്തപരന്നതോടെ കോട്ടക്കല്‍ ചന്തക്ക് എത്തിയവരാണ് തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഒട്ടേറെ പേര്‍ മൃതിയടഞ്ഞ ഓര്‍മകളെ നിലനിര്‍ത്താനാണ് പത്ത് വര്‍ഷം മുമ്പ് സ്മാരകം നിര്‍മിച്ചത്. ബസ് സ്റ്റാന്‍ഡ് കവാടത്തിന് അഴകായി നിര്‍മിച്ച സ്മാരകം നേരത്തെ ഏറെ ശ്രദ്ധയോടെ സംരക്ഷിച്ചിരുന്നു. പിന്നീട് ഇവിടെ വിവിധ സംഘടനകള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു വൃത്തികേടാക്കി. ഇതെ തുടര്‍ന്ന് പരിചരണ ചുമതല സഹകരണ ആശുപത്രിക്ക് നല്‍കുകയായിരുന്നു. ഇടക്കാലത്ത് ഇവരുടെ പരിചരണവും നഷ്ടമായി. ഇപ്പോള്‍ 15 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി വിളക്കുകാല്‍ സ്ഥാപിച്ചു. ചായം പൂശുന്ന ജോലിളാണ് ഇപ്പോള്‍ നടക്കുന്നത്. ഉദ്യാനം മോടിക്കൂട്ടല്‍, ചുറ്റുമതില്‍ വൃത്തിയാക്കല്‍ എന്നിവയും തുടര്‍ന്ന് നടക്കും. സ്മാരകത്തിന് മുമ്പില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

Latest