Connect with us

Gulf

കാലാവധി തീര്‍ന്ന 'മുല്‍കിയ്യ'യുമായി 20,000 വാഹനങ്ങള്‍ പിടിയില്‍

Published

|

Last Updated

അബുദാബി: കാലാവധി തീര്‍ന്നിട്ടും പുതുക്കാത്ത മുല്‍കിയ്യയുമായി നിരത്തിലിറക്കിയ 20,000 വാഹനങ്ങള്‍ അബുദാബി പോലീസ് പിടികൂടി. കഴിഞ്ഞ അഞ്ചുമാസത്തെ കണക്കാണിതെന്ന് പോലീസ് അറിയിച്ചു. വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന ഗുരുതരമായ വീഴ്ചയാണിതെന്ന് അബുദാബി ട്രാഫിക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മേജര്‍ മുഹമ്മദ് സാലിം അല്‍ ശിഹി പറഞ്ഞു.
കാലാവധി അവസാനിച്ച ശേഷം വാഹനങ്ങള്‍ക്ക് ആവശ്യമായ പരിശോധനകള്‍ നടത്തി മുല്‍കിയ്യ പുതുക്കാതെ നിരത്തിലിറക്കുന്ന വാഹനങ്ങളെ കണ്ടെത്താനുള്ള പരിശോധന ട്രാഫിക് വിഭാഗം കര്‍ശനമാക്കിയതായും അല്‍ ശിഹി അറിയിച്ചു. നഗര പരിധിയിലും നഗരത്തിനു പുറത്ത് ഉള്‍പ്രദേശത്തെ റോഡുകളിലും ഇത്തരക്കാര്‍ക്കായി പരിശോധന നടക്കും. 400 ദിര്‍ഹം വരെ പിഴ ചുമത്തപ്പെടാവുന്ന നിയമ ലംഘനമാണിത്. ഇതിനു പുറമെ ഒരാഴ്ച വാഹനം പിടിച്ചിടുകയും 200 ദിര്‍ഹം അധിക പിഴയും ഒടുക്കേണ്ടിവരും, അല്‍ ശിഹി വ്യക്തമാക്കി. മുല്‍കിയ്യയുടെ കാലാവധി തീര്‍ന്നാല്‍ ഉടനടി അത് പുതുക്കാനുള്ള നടപടികളാരംഭിക്കണം. ഒരു മാസം ഗ്രേസ് പിരിയഡ് ലഭിക്കും. പരിശോധനകള്‍ നടത്തി നിരത്തിലിറക്കുന്നതിന് സാങ്കേതിക തടസ്സങ്ങളില്ലെന്ന് അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണം. പുക പരിശോധന നടത്തണം.
പരിസ്ഥിതിയെ മലിനമാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ 500 ദിര്‍ഹമാണ് പിഴ ചുമത്തുക, അല്‍ ശിഹി വ്യക്തമാക്കി. ഉപയോഗ ശൂന്യമായ ടയറുകളുണ്ടെങ്കില്‍ അവ മാറ്റണം. കേടുപാടുകളുള്ള ടയറുമായി വാഹനം ഓടിച്ചാല്‍ 200 ദിര്‍ഹം പിഴക്കുപുറമെ ഏഴ് ദിവസം വാഹനം പിടിച്ചുവെക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest