Connect with us

Kerala

തിരുവനന്തപുരം സായിയിലും ആത്മഹത്യാ ശ്രമം; അത്‌ലറ്റിക് താരം ആശുപത്രിയില്‍

Published

|

Last Updated

തിരുവനന്തപുരം: ആലപ്പുഴയ്ക്കു പിന്നാലെ തിരുവനന്തപുരം സായിയിലും ആത്മഹത്യാ ശ്രമം. കൈ ഞെരമ്പു മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അത്‌ലറ്റിക് താരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അത്‌ലറ്റിക് താരത്തെ കൈ ഞെരമ്പു മുറിച്ച് അവശനിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടത്്. സഹതാരങ്ങള്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നു പെട്ടെന്ന് തന്നെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുറിവു സാരമുള്ളതല്ലെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച രാത്രിയാണു താരം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണു കരുതുന്നത്.

മാസങ്ങള്‍ക്കു മുമ്പ് ആലപ്പുഴ സായിയില്‍ വനിതാ തുഴച്ചില്‍ താരം ജീവനൊടുക്കിയ സംഭവം വിവാദമായിരുന്നു. നാലു വനിതാ കായിക താരങ്ങളാണു വിഷക്കായ കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചത്.

---- facebook comment plugin here -----

Latest