Connect with us

Gulf

അനധികൃത ഡിഷ് ടി വി; കടയുടമക്ക് എതിരെ വിധി

Published

|

Last Updated

അബുദാബി: അനധികൃത ഡിഷ് ടി വി റിസീവറുകള്‍ വില്‍പന നടത്തിയ സ്ഥാപനം കോടതി അടപ്പിച്ചു. ഒരു വര്‍ഷത്തേക്ക് അടച്ചിടാനാണ് ഉത്തരവ്. കടയുടെ മാനേജറെ നാടുകടത്താനും ഉടമക്ക് രണ്ടുലക്ഷം ദിര്‍ഹം പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. അംഗീകൃത പേ ചാനല്‍ നെറ്റ്‌വര്‍ക്ക് ആയ ഒ എസ് എന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഡയറക്ട് ടു ഹോം (ഡി ടി എച്ച്) സംവിധാനത്തിലൂടെ പേ ചാനലുകള്‍ ലഭ്യമാക്കുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ഡിഷ് ടി വിക്ക് യു എ ഇയില്‍ പ്രവര്‍ത്തനാനുമതിയില്ല. അംഗീകൃത കമ്പനികള്‍ക്ക് മാത്രമേ പേ ചാനലുകള്‍ ലഭ്യമാക്കാന്‍ അനുവാദമുള്ളൂ.
ഒ എസ് എന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബുദാബി സി ഐ ഡി വിഭാഗം കടയില്‍ പരിശോധന നടത്തുകയും തൊണ്ടിസഹിതം മാനേജരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസ് കടയില്‍ നിന്ന് ഡിഷ് ടി വി റിസീവറുകളും കമ്പ്യൂട്ടറും പിടിച്ചെടുത്തു. തുടര്‍ന്ന് കേസ് കോടതിയുടെ പരിഗണനക്ക് വിട്ടു.

Latest