Connect with us

Kerala

സ്ഥിതി ശാന്തം; കരിപ്പൂര്‍ വിമാനത്താവളം തുറന്നു

Published

|

Last Updated

LIVE UPDATES:

[liveblog]

മലപ്പുറം: സി ഐ എസ് എഫ് ജവാന്‍ വെടിയേറ്റുമരിച്ച സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട കരിപ്പൂര്‍ വിമാനത്താവളം വീണ്ടും തുറന്നു. സംഭവം കഴിഞ്ഞ് പത്ത് മണിക്കൂറിന് ശേഷം കരിപ്പൂരില്‍ വ്യോമഗതാഗതം പുനസ്ഥാപിച്ചു. കൊച്ചിയില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങി.

എ ഡി ജി പി ശങ്കര്‍ റെഡ്ഢിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്നാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം തുടങ്ങാന്‍ സാഹചര്യമൊരുങ്ങിയത്. കേരളാ പോലീസ് വിമാനത്താവളത്തിന് സുരക്ഷ ഒരുക്കുമെന്ന ഉറപ്പിന്‍മേല്‍ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാകുകയായിരുന്നു. വിമാനത്താവള ജീവനക്കാരും അഗ്നിശമന സേസനാ ഉദ്യോഗസ്ഥരും നേരത്തെ തന്നെ പ്രതിഷേധം പിന്‍വലിച്ചുവെങ്കിലും സി എെ എസ് എഫ് ജവാന്മാർ വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് പുലര്‍ച്ചെ നാല് മണി വരെ നീണ്ട ചർച്ചക്ക് ഒടുവിലാണ് പ്രശ്നങ്ങൾ ഏെറക്കുെറ പരിഹരിക്കാനായത്.

ഇന്നലെ രാത്രി 9.45നാണ് രാജ്യത്തെ ഞെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ വെടിവെപ്പ് നടന്നത്.   പ്രവേശന പാസിനെ ചൊല്ലി സിഐഎസ്എഫ് ജവാന്മാരും വിമാനത്താവളത്തിലെ അഗ്നിശമന സേനാ അംഗങ്ങളും തമ്മിലുണ്ടായ തര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ സണ്ണി തോമസ് എന്നയാള്‍ അതീവ സുരക്ഷാ മേഖലയിലൂടെ വിമാനത്താവളത്തില്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ പരിശോധനക്ക് വിധേയനാക്കിയതാണ് തർക്കത്തിന്റെ തുടക്കം.

ഉത്തര്‍പ്രദേശ് സ്വദേശിയായ ജയ്പാല്‍ യാദവ് എന്ന സി എെ എസ് എഫ് ജവാനാണ് വെടിയേറ്റ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തര്‍ക്കത്തിനിടെ സി.ഐ.എസ്.എഫ് ജവാന്റെ കൈവശമുള്ള തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, തര്‍ക്കത്തിനിടയില്‍ ജയ്പാല്‍ യാദവിന്റെ കെെയിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം താത്കാലികമായി അടച്ചിട്ടു . അഗ്നിശമന സേനാ ജീവനക്കാര്‍ റൺേവയില്‍ ഉപേരാധം തീർത്തേതാെടെ ഇവിടെ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ഷാർജ വിമാനവും ഇൻഡിഗോയുടെ മുംബെെ വിമാനവും നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. ഏറെ നേരം ആകാശത്ത് വട്ടമിട്ട് പറന്നിട്ടും കരിപ്പൂരില്‍ ഇറങ്ങാനാവാത്തതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്.

വിമാനത്താവള പരിസരം പോലീസ് നിയന്ത്രണത്തിലാണ്. ഉത്തര മേഖലാ എഡി ജി പി ശങ്കര്‍ റെഡ്ഡി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.