Connect with us

National

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടി: കേന്ദ്ര വിജ്ഞാപനം ഉടന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടി സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങളടങ്ങിയ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. മരുന്ന് കുറിപ്പടിയില്‍ വലിയ അക്ഷരത്തില്‍ (ക്യാപിറ്റല്‍ ലെറ്റേഴ്‌സില്‍) തന്നെ എഴുതണമെന്ന് ഉത്തരവ് നിഷ്‌കര്‍ഷിക്കും. , ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നിന്റെ ജനറിക് പോരുകള്‍ വേണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കുന്ന ഗസറ്റ് വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷയുണ്ടാകും. ഇതുവഴി ജനങ്ങള്‍ക്ക് ഈ മരുന്നുകള്‍ വിലകുറച്ച് വാങ്ങാനാകും. ഒരാഴ്ചക്കകം തന്നെ ഉത്തരവ് ഇറങ്ങുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്ക് എന്ത് ശിക്ഷ നല്‍കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കില്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. മരുന്ന് കുറിപ്പിലെ അവ്യക്തത വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് പാര്‍ലിമെന്റില്‍ ചില അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ഗുരുതരമായ വിഷയമാണെന്ന് ആരോഗ്യ മന്ത്രി ജെ പി നദ്ദ അംഗീകരിക്കുകയും ചെയ്തിരുന്നു.