Connect with us

Gulf

അശോഭാ ചുഴലിക്കാറ്റ്; കല്‍ബയും ഫുജൈറയും ദുരിതത്തില്‍

Published

|

Last Updated

ഫുജൈറ: അശോഭാ ചുഴലിക്കാറ്റ് യു എ ഇയില്‍ ഇന്ന് എത്തുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ തീവ്രത കുറഞ്ഞതിനെത്തുടര്‍ന്ന് കാറ്റ് സാരമായി ബാധിക്കില്ല. പക്ഷേ ഷാര്‍ജ, കല്‍ബ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളില്‍ പല സ്ഥലങ്ങളിലും ഇന്നലെ വെള്ളം കയറി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഫുജൈറയിലും ഷാര്‍ജയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയതായി അബുദാബി പോലീസ് സെന്‍ട്രല്‍ ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാരിസി അറിയിച്ചു. പോലീസ് സംഘം പലസ്ഥലങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തില്‍ വൈദഗ്ധ്യം നേടിയ 31 ഉദ്യോഗസ്ഥരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
റാസല്‍ ഖൈമയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 072356611 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. യു എ ഇക്ക് 170 കിലോമീറ്റര്‍ അകലെ ഒമാന്റെ ഭാഗമായ അല്‍ ശര്‍ഖയിലാണ് ചുഴലിക്കാറ്റ് ഇന്നലെ വീശിയത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശി. ഫുജൈറ കോര്‍ണീഷില്‍ വെള്ളം കയറിയിട്ടുണ്ട്. ഇവിടെ നിന്ന് ആളുകളെ കഴിഞ്ഞ ദിവസം തന്നെ ഒഴിപ്പിച്ചിരുന്നു.

 

Latest