Connect with us

Gulf

വിദ്യാര്‍ഥികളെ ആദരിച്ചു

Published

|

Last Updated

അജ്മാന്‍: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ അജ്മാന്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അജ്മാന്‍ യൂനിറ്റ് ഗോള്‍ഡ് മെഡലുകളും ഉപഹാരങ്ങളും നല്‍കി ആദരിച്ചു. പി ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഒ വൈ അഹ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. സിറ്റി കോളജ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ ഹമീദ് നാലകത്ത്. അജ്മാന്‍ ഈസ്റ്റ് പോയിന്റ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഖമറുന്നിസ ഹസന്‍കോയ, കവി മുരളി മംഗലത്ത്, വീക്ഷണം ഫോറം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഇ കെ നസീര്‍, സീനത്ത്, നിസാര്‍ (അബുദാബി), രാജീവ് (ദുബൈ), മാത്യു ജോണ്‍(ഷാര്‍ജ), സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. അശ്‌റഫ് താമരശ്ശേരിയെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി ബി യു നസീര്‍ സ്വാഗതവും ട്രഷറര്‍ എന്‍ കെ സജീവന്‍ നന്ദിയും പറഞ്ഞു.
പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സാന്ത്വന സാജന്‍(സയന്‍സ്), മെല്‍ലിന്‍ സോജന്‍ ജോസഫ്, ശലഭ എസ് ബാലന്‍(കൊമേഴ്‌സ്), എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ അപര്‍ണ വിനോദ് തുടങ്ങിയ 30 ലേറെ വിദ്യാര്‍ഥികളെയാണ് അജ്മാന്‍ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രൗഡമായ ചടങ്ങില്‍ ആദരിച്ചത്. വിദ്യാര്‍ഥികളവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.