Connect with us

Kerala

ഭിന്നശേഷിക്കാര്‍ക്കുള്ള പരീക്ഷാ സഹായം ഉദാരമാക്കും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിവിധ പരീക്ഷകള്‍ എഴുതുന്നതിനുള്ള സഹായം ഉദാരമാക്കാന്‍ തീരുമാനമായി. സാങ്കേതിക വിദ്യയിലെ പുരോഗതിയും ഭിന്നശേഷിക്കാര്‍ക്ക് പുതിയ തൊഴില്‍ മേഖലകള്‍ കൈവരുന്നതും കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു.
40 ശതമാനമോ അതിലധികമോ വൈകല്യമുള്ള വ്യക്തികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന പകരം എഴുത്തുകാരന്റെയോ വായിച്ചുകൊടുക്കുന്ന ആളിന്റേയോ ലാബ് അസിസ്റ്റന്റിന്റേയോ സഹായം ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കും. അല്ലെങ്കില്‍ പരീക്ഷ നടത്തുന്ന ഏജന്‍സിക്ക് തന്നെ ഇത്തരം വ്യക്തികളുടെ പാനല്‍ തയ്യാറാക്കി അതില്‍ നിന്നും പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരന് താത്പര്യമുള്ള ആളെ തിരഞ്ഞെടുക്കാനുള്ള സാകര്യം ഉപയോഗപ്പെടുത്താനാകും.
വ്യത്യസ്ത വിഷയങ്ങള്‍ക്ക് വ്യത്യസ്ത ആളുകളുടെ സഹായം തേടാം. ഇത്തരം സഹായം സ്വീകരിക്കുന്നവര്‍ക്ക് ഓരോ മണിക്കൂറിനും 20 മിനിട്ട് വീതവും മൂന്ന് മണിക്കൂര്‍ പരീക്ഷക്ക് ഒരു മണിക്കൂറും കോമ്പന്‍സേറ്ററി ടൈം ആയി ലഭിക്കും. സഹായക ഉപകരണങ്ങളായ ടോക്കിംഗ് കാല്‍ക്കുലേറ്റര്‍, ടെയ്‌ലര്‍ ഫ്രെയിം, ബ്രെയില്‍ സ്ലേറ്റ്, അബാക്കസ്, ജ്യോമട്രി കിറ്റ്, ബ്രയില്‍ മെഷറിംഗ് ടേപ്പ്, കമ്മ്യൂണിക്കേഷന്‍ ചാര്‍ട്ട്, ഇലക്‌ട്രോണിക്, ഡിവൈസ് എന്നിവ പരീക്ഷക്കായി ഉപയോഗിക്കാം. കേള്‍വിത്തകരാറുള്ളവര്‍ക്ക് ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാവുന്ന രീതിയില്‍ ക്രമീകരണം ഉണ്ടാകും. പരീക്ഷ എഴുതാന്‍ സൗകര്യപ്രദമായ രീതിയില്‍ കഴിയുന്നതും കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കേണ്ടതാണ്.
നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വിവിധ നിയമന ഏജന്‍സികള്‍, പരീക്ഷാ നടത്തിപ്പ് സ്ഥാപനങ്ങള്‍, എന്നിവക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കും. ഇവ പാലിക്കാനുള്ള നിര്‍ദേശം എല്ലാ ഗവ. സെക്രട്ടറിമാര്‍ക്കും പി എസ് സിയുടെ സെക്രട്ടറിമാര്‍ക്കും നല്‍കുന്നതിനും തീരുമാനമായി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലുണ്ട്.

---- facebook comment plugin here -----

Latest