Connect with us

Kerala

അത്യാവശ്യ ഘട്ടത്തിലല്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത നിയമം ലംഘിക്കരുതെന്ന് ഡി.ജി.പി

Published

|

Last Updated

തിരുവനന്തപുരം: അത്യാവശ്യ ഘട്ടത്തിലല്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത നിയമം ലംഘിക്കരുതെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. ട്രാഫിക് പോസ്റ്റുകളില്‍ ചുവപ്പ് ലൈറ്റ് കിടന്നാലും പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം അവ ലംഘിച്ച് കടന്നു പോകുന്ന സാഹചര്യത്തിലാണ് ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ചുവപ്പ് ലൈറ്റ് ലംഘിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കടന്നു പോകുന്നത് ചിലപ്പോള്‍ അപകടത്തിനും ഇടയാക്കിയേക്കാം. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ വരുമ്പോള്‍ പലപ്പോഴും ട്രാഫിക് പൊലീസുകാര്‍ വഴിയൊരുക്കാറുണ്ട്. എന്നാല്‍, വി.ഐ.പികള്‍ക്ക് സിഗ്‌നല്‍ ലംഘിച്ച് കടന്നു പോകേണ്ട സാഹചര്യത്തില്‍ ഇക്കാര്യം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കടന്നു പോവേണ്ടതുണ്ടെങ്കില്‍ പൈലറ്റ് വാഹനം സൈറനോ ഹോണോ മുഴക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.