Connect with us

National

പ്രശസ്ത വാസ്തുശില്‍പി ചാള്‍സ് കൊറയ അന്തരിച്ചു

Published

|

Last Updated

മുംബൈ: പ്രശസ്ത വാസ്തുശില്‍പി ചാള്‍സ് കൊറയ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. സംസ്‌കാരം നാളെ.

രാജ്യത്തെ നിരവധി സുപ്രധാന കെട്ടിടങ്ങളുടെ രൂപകല്‍പ്പന നിര്‍വഹിച്ചത് ചാള്‍സായിരുന്നു. അഹമ്മദാബാദിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍, മധ്യപ്രദേശ് നിയമസഭാ മന്ദിരം തുടങ്ങിയവ അദ്ദേഹത്തിന്റെ രൂപകല്‍പ്പനാ മികവിന്റെ മികച്ച ഉദാഹരണമാണ്.

1930 സപ്തംബര്‍ ഒന്നിന് സെക്കന്തരാബാദിലാണ് ജനനം. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജ്, മിഷിഗണ്‍ യൂണിവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1972 ല്‍ പദ്മശ്രീയും 2006 ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ദേശീയ നഗരവത്കരണ കമ്മീഷന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട്.