Connect with us

Gulf

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ദുബൈ മര്‍കസില്‍ ഇഫ്താര്‍ കൂടാരമൊരുങ്ങി

Published

|

Last Updated

ദുബൈ മര്‍കസില്‍ ഒരുക്കിയ ഇഫ്താര്‍ കൂടാരം

ദുബൈ: ദുബൈ മര്‍കസില്‍ ഇഫ്താര്‍ സംഗമങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലമായ രീതിയിലുള്ള ഇഫ്താര്‍ സൗകര്യങ്ങളാണ് ഈ വര്‍ഷം അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി 400 പേരെ ഉള്‍കൊള്ളാവുന്ന പ്രത്യേക ഇഫ്താര്‍ കൂടാരം മര്‍കസില്‍ ഒരുങ്ങിക്കഴിഞ്ഞു. വിശുദ്ധ മാസം മുഴുവന്‍ എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതല്‍ കൂടാരം സജീവമാകും. ഇഫ്താറിനെത്തുന്ന വിവിധ രാജ്യക്കാരായ അതിഥികളെ പരിഗണിച്ച് വിവിധ ഭാഷകളിലുള്ള ഉല്‍ബോധന ക്ലാസുകള്‍ കൂടാരത്തില്‍ എല്ലാ ദിവസവും നടത്തുമെന്ന് മര്‍കസ്- ഐ സി എഫ് നേതാക്കള്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലും ദുബൈ മര്‍കസില്‍ വിപുലമായ ഇഫ്താര്‍ സംഗമം പുണ്യമാസം മുഴുവന്‍ നടക്കാറുണ്ടെങ്കിലും പ്രത്യേകം കൂടാരം സ്ഥാപിച്ച് കൊണ്ടും കൂടുതല്‍ ആളുകളെ സ്വീകരിക്കാന്‍ സൗകര്യപ്പെടുത്തിക്കൊണ്ടുമാണ് ഈ വര്‍ഷത്തെ ഇഫ്താര്‍ പരിപാടികളെന്നും നേതാക്കള്‍ പറഞ്ഞു. ഇഫ്താറിനെത്തുന്ന അതിഥികളെ സ്വീകരിക്കാനും സേവനങ്ങള്‍ക്കുമായി പ്രത്യേക വളണ്ടിയര്‍ സംഘങ്ങളെ രൂപീകരിച്ചതായും നേതാക്കള്‍ വ്യക്തമാക്കി.