Connect with us

Kerala

പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ 2,01,810 വിദ്യാര്‍ഥികള്‍ പ്രവേശം നേടി

Published

|

Last Updated

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്‌മെന്റില്‍ 2,01,810 വിദ്യാര്‍ഥികള്‍ പ്രവേശം നേടി. ആകെയുള്ള 5,18,353 അപേക്ഷകര്‍ക്കായി 2,41,623 സീറ്റുകളാണ് ലഭ്യമായിരുന്നത്. 39,813 സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശം നേടിയത്. ആകെയുള്ള 81,070 അപേക്ഷകരില്‍ 26,950 പേരാണ് ജില്ലയില്‍ ആദ്യഘട്ട അലോട്ട്‌മെന്റില്‍ തന്നെ സീറ്റ് ഉറപ്പിച്ചത്. ജില്ലയില്‍ അനുവദിച്ചിരിക്കുന്ന 33,260 സീറ്റില്‍ 6,310 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. മറ്റ് ജില്ലകളിലെ അലോട്ട്‌മെന്റ് വിവരങ്ങള്‍ ചുവടെ. ജില്ല, ആകെ അപേക്ഷകര്‍, ലഭ്യമായ സീറ്റ്, പ്രവേശനം നേടിയ സീറ്റ്, ഒഴിവുവന്ന സീറ്റ് ക്രമത്തില്‍.
തിരുവനന്തപുരം: (43,397)-(20,574)-(17,958)-(2,616). കൊല്ലം: (38,577)- (18,046)- (15,538)- (2,508). പത്തനംതിട്ട: (17,784)- (9,942)- (8,359)- (1,583). ആലപ്പുഴ: (32,246)- (15,507)- (13,041)- (2,466). കോട്ടയം: (28,820)- (13,813)- (11,610)- (2,203). ഇടുക്കി: (15,642)- (7,831)- (6,549)- (1,282). എറണാകുളം: (45,335)- (19,995)- (17,195)- (2,800). തൃശൂര്‍: (45,443)- (21,303)- (18,091)- (3,212). പാലക്കാട്: (46,337)- (20,043)- (16,902)- (3,141). കോഴിക്കോട്: (52,589)- (22,808)- (18,932)- (3,876). വയനാട്: (12,689)- (6,598)- (5,759)- (839). കണ്ണൂര്‍: (39,032)- (21,084)- (16,224)- (4,860). കാസര്‍കോഡ്: (19,392)- (10,819)- (8,702)- (2,117). അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് സ്‌കൂളില്‍ ഈമാസം 18നു വൈകീട്ട് അഞ്ചിനു മുമ്പായിനിര്‍ബന്ധമായി പ്രവേശനം നേടണം.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്‌മെന്റ് ലിസ്‌റ്റെടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ ഒരു പേജിന്റെ രണ്ട് വശങ്ങളിലായി പ്രിന്റെടുത്ത് അതത് സ്‌കൂളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലികപ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നു പരിഗണിക്കില്ല.
ആദ്യ അലോട്ട്‌മെന്റില്‍ ഇടംനേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള ഒന്നാമത്തെ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലവും പ്രസിദ്ധീകരിച്ചു. ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താത്കാലികപ്രവേശനമോ അല്ലെങ്കില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന ഓപഷനുകള്‍ റദ്ദാക്കി സ്ഥിരപ്രവേശനമോ നേടാം.
സ്ഥിരപ്രവേശനം നേടുന്നവര്‍ ഫീസടക്കണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് നേടണമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

Latest