Connect with us

Ongoing News

സൗജന്യ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യും

Published

|

Last Updated

ഭീമാ ജ്വല്ലറി ഡയറക്ടര്‍ യു നാഗരാജ റാവു  വാര്‍ത്താസമ്മേളനത്തില്‍

ഭീമാ ജ്വല്ലറി ഡയറക്ടര്‍ യു നാഗരാജ റാവു
വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: റമസാനില്‍ കറാമയിലെ മലബാര്‍ റസ്റ്റോറന്റുമായി സഹകരിച്ച് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഭീമാ ജ്വല്ലറി ഡയറക്ടര്‍ യു നാഗരാജ റാവു അറിയിച്ചു. ഭീമാ ജ്വല്ലറിയും മലബാര്‍ റസ്റ്റോറന്റും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ദിവസവും വൈകുന്നേരം ആറ് മുതല്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങും. ഭീമാ ഇഫ്താര്‍ ഫീസ്റ്റ് ആന്‍ഡ് മലബാര്‍ എക്‌സ്പ്രസ് എന്ന പേരിലാണ് ഇഫ്താര്‍ കിറ്റുകള്‍. ഭീമാ ജ്വല്ലറിയുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണിതെന്നും യു നാഗരാജ റാവു പറഞ്ഞു. മലബാര്‍ റസ്റ്റോറന്റ് മാനേജിംഗ് പാര്‍ട്ണര്‍ ഷിബു ജോസ് പങ്കെടുത്തു.

---- facebook comment plugin here -----

Latest