Connect with us

Gulf

ദുബൈ എമിഗ്രേഷന്‍ സേവനങ്ങള്‍ രാവിലെ എട്ട് മുതല്‍ ആറ് വരെ

Published

|

Last Updated

ദുബൈ: റമസാനില്‍ ദുബൈ എമിഗ്രേഷന്റെ ഔദ്യോഗിക പ്രവര്‍ത്തി സമയം രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയാണെന്ന് താമസ-കുടിയേറ്റ വകുപ്പ്. ഈ സമയത്തിനുള്ളിലല്ലാതെ സേവനങ്ങള്‍ ലഭ്യമാവില്ല.
പൊതു ജനങ്ങളുടെ സമയവും, അദ്ധ്വാനവും നഷ്ടപ്പെടാതിരിക്കാനാണ് അറിയിപ്പ്. താമസ കുടിയേറ്റ വകുപ്പിന്റെ ജാഫിലിയയിലെ പ്രധാന ഓഫീസ്, വിവിധ ഭാഗങ്ങളിലെ ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ സര്‍വിസ് സെന്ററുകള്‍ എന്നിവയും ഈ പ്രവര്‍ത്തന സമയമാണ് പാലിക്കുക. എന്നാല്‍ ദുബൈ എയര്‍പോര്‍ട്ട് മൂന്നിലെ ഉപഭോക്തൃ സേവന ക്രേന്ദത്തില്‍ ദിവസം മുഴുവന്‍ സേവനം ലഭ്യമാകും.
വര്‍ഷം മുഴുവന്‍ എന്ന പോലെ ഈ റമസാനിലും പുര്‍ണമായും സേവന സജ്ജമാണ് വകുപ്പിന്റെ വിവിധ സ്ഥാപനങ്ങള്‍. സന്ദര്‍ശക വിസകളിലും തൊഴില്‍ വിസകളിലും രാജ്യത്തെത്തുന്ന ജനങ്ങള്‍ക്ക് വേഗത്തിലും മികച്ച രീതിയിലും സേവനങ്ങള്‍ നല്‍കാനാണ് ഈ കലായളവിലും തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് താമസ-കുടിയേറ്റ വകുപ്പ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി പറഞ്ഞു
ദുബൈ എമിഗ്രേഷന് ദുബൈയിലെ വിവിധ ഭാഗങ്ങളിലായി 21 ഇതര ഓഫീസുകളാണ് നിലവിലുള്ളത്. ഇവിടെ നിന്നെല്ലാം മികച്ച രീതിയില്‍ സേവനങ്ങള്‍ ലഭ്യമാകും. ജി ഡി ആര്‍ എഫ് യുടെ മുഖ്യകാര്യാലയത്തില്‍ രണ്ട് സമയങ്ങളിലായിട്ടാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. രാവിലെ എട്ടു മുതല്‍ ഒരു മണി വരെയും തുടര്‍ന്ന് ആറ് വരെയുമാണ് ജീവനക്കാരുടെ പ്രവര്‍ത്തന സമയം. സ്ത്രികള്‍ക്ക് മാത്രമായുള്ള ഓഫീസ് ഇവിടെ നിലവിലുണ്ട്. ശാരീരിക വൈകല്യമുള്ളവരുടെ വിസാ നടപടികള്‍ കുടുതല്‍ വേഗത്തില്‍ പുര്‍ത്തീക്കരിക്കാനുള്ള സംവിധാനം ഇവിടെ വകുപ്പ് വിപുലപ്പെടുത്തിയിട്ടുണ്ട്. വികലാംഗര്‍, അന്ധര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവരുടെ താമസ രേഖകളുടെ നടപടിക്രമങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഓഫീസ് ഇവിടെ നിലവിലുള്ളത്
താമസ-കുടിയേറ്റ വകുപ്പ് കാര്യലയത്തില്‍ എത്തുന്നവരുടെ സഹായത്തിന് 8005111 എന്ന ടോള്‍ഫ്രി നമ്പറില്‍ വിളിച്ചാല്‍ വില്‍ചെയറുമായി എമിഗ്രേഷന്‍ മെഡിക്കല്‍ വിഭാഗം ഇവര്‍ക്ക് സമീപമെത്തും.
അര്‍ഹതയുള്ള അപേക്ഷകള്‍ എത്രയും വേഗത്തില്‍ ഇവിടെ നിന്ന് പുര്‍ത്തിക്കരിച്ച് മടങ്ങാനാകും. വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് കുടുതല്‍ അറിയാന്‍ ടോള്‍ ഫ്രീ നമ്പറായ 8005111 വിളിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

---- facebook comment plugin here -----

Latest