Connect with us

Ongoing News

പത്തു ലക്ഷം രൂപയുടെ റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്യും

Published

|

Last Updated

ദുബൈ: കാരുണ്യത്തിന്റെ നാളുകളില്‍ തീരദേശത്തെ പാവപ്പെട്ട ആയിരം കുടുംബങ്ങള്‍ക്ക് സാന്ത്വനത്തിന്റെ കരസ്പര്‍ശവുമായി പത്തു ലക്ഷം രൂപയുടെ റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്നു ഇസ്‌റ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ റഹ്മാനി, സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, യു എ ഇ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അലി എന്നിവര്‍ അറിയിച്ചു. നാല് വര്‍ഷമായി വാടാനപ്പള്ളി പഞ്ചായത്തില്‍ നല്‍കിവരുന്ന റമസാന്‍ കിറ്റുകള്‍ പ്രദേശത്തെ ഏറ്റവും വലിയ റമസാന്‍ കാരുണ്യ കൈനീട്ടമാണ്. അരിപ്പൊടി, അരി, പഞ്ചസാര, ഈത്തപ്പഴം, വെളിച്ചെണ്ണ, തുടങ്ങി ഒമ്പത് സാധനങ്ങള്‍ അടങ്ങിയ 19 കിലോ സാധനങ്ങള്‍ അടങ്ങുന്ന ഒരു കിറ്റിനു ആയിരം രൂപയാണ് ചെലവ് വരുന്നത്. ഇതില്‍ അഞ്ഞൂറോളം കിറ്റുകള്‍ നല്‍കുന്നത് ഇസ്‌റ യു എ ഇ കമ്മിറ്റിയാണ്.
ഇസ്‌റയുടെ കീഴില്‍ നടന്നു കൊണ്ടിരിക്കുന്ന ഹിഫഌല്‍ ഖുര്‍ആന്‍, മര്‍കസ് ഗാര്‍ഡന്‍ ഓഫ് കാമ്പസ്, ഇമാം ഗസ്സാലി കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ്. ഹാദിയ വിമന്‍സ് കോളജ് എന്നീ സ്ഥാപനങ്ങളിലായി എഴുപതോളം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഇസ്‌റ ദുബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമമം 26 (വെള്ളി) ഖിസൈസ് സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.

Latest