Connect with us

International

അഫ്ഗാനില്‍ ബോംബ് സ്‌ഫോടനം; 19 മരണം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ദക്ഷിണ പ്രവിശ്യയില്‍ റോഡരികില്‍ ബോംബ് പൊട്ടി ഒന്‍പത് കുട്ടികള്‍ അടക്കം 19 സാധാരണക്കാര്‍ മരിച്ചു. കുന്തുസ് പട്ടണത്തിനോട് ചേര്‍ന്ന ജില്ലയുടെ നിയന്ത്രണം താലിബാന്‍ പിടിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വിദേശ സൈനികര്‍ രാജ്യം വട്ടതിന് ശേഷം താലിബാന്‍ ആക്രമണം ശക്തമായിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഹെല്‍മാന്ദ് പ്രവിശ്യയിലാണ് ബോംബ് പൊട്ടി 19 പേര്‍ മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരിതരമായി പരുക്കേറ്റു. കനത്ത പോരാട്ടം നടക്കുന്നതിനാല്‍ മര്‍ജ ജില്ലയില്‍ നിന്ന് പലായനം ചെയ്തവര്‍ തിരിച്ചു വരുന്ന വാനാണ് റോഡരികിലെ ബോംബ് പൊട്ടി തകര്‍ന്നത്. അഞ്ച്, ആറ് വയസ്സുള്ള കുട്ടികളാണ് മരിച്ചവരിലേറെയും.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കുന്തുസ് പ്രവിശ്യയുടെ തലസ്താന നഗരിയിലേക്ക് നീങ്ങുന്ന താലിബാന്‍ സംഘം ഛര്‍ദാറാ ജില്ലയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പ്രവിശ്യാ ഗവര്‍ണറുടെ കാര്യലയത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ഉപഗവര്‍ണര്‍ ഹംദുല്ലാ ദാനിശി പറഞ്ഞു.