Connect with us

Ongoing News

ഇഫ്താറിനൊപ്പം വിജ്ഞാന സദസ്സും; ഷാര്‍ജ മദ്‌റസ ശ്രദ്ധേയമാകുന്നു

Published

|

Last Updated

ഷാര്‍ജ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസയിലെ
ഇഫ്താര്‍ സംഗമത്തില്‍ നിന്ന്‌

ഷാര്‍ജ: ഇഫ്താത്തിറനോടൊപ്പം മതവിജ്ഞാന സദസ്സും സംഘടിപ്പിച്ച് ഷാര്‍ജ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസ ശ്രദ്ധേയമാകുന്നു.
മൈസലൂണ്‍, അഡ്‌നോക്ക് പെട്രോള്‍ പമ്പിനു പിറകുവശത്തുള്ള മദ്‌റസയുടെ ശീതീകരിച്ച ഹാളിലും മുറ്റത്തുമാണ് ഇഫ്താര്‍ വിരുന്നൊരുക്കുന്നത് നിത്യവും നൂറുക്കണക്കിനു വിശ്വാസികളാണ് പങ്കെടുക്കുന്നത്. ആളുകളുടെ ബാഹുല്യം മൂലം പലപ്പോഴും ഈ സൗകര്യം തികയാത്ത സ്ഥിതിയുണ്ടാകാറുണ്ടെങ്കിലും എത്തുന്ന മുഴുവന്‍ പേര്‍ക്കും നോമ്പ് തുറക്കുള്ള സൗകര്യം മദ്‌റസ അധികൃതര്‍ ഒരുക്കുന്നു. അതുകൊണ്ടുതന്നെ കൂട്ടത്തോടെയാണ് വിശ്വാസികള്‍ ഇഫ്താറിനെത്തുന്നത്. മലയാളികള്‍ക്കാകട്ടെ ഒത്തുചേരലിനും പരസ്പരം സ്‌നേഹം പങ്കുവെക്കുന്നതിനുമുള്ള വേദിയായി ഇഫ്താര്‍ മാറുന്നു. നോമ്പു തുറക്കുള്ള മുഴുവന്‍ വിഭവങ്ങളും ഒരുക്കുന്നു.
ഇഫ്താറിനോടൊപ്പം ഒരുക്കുന്ന മതവിജ്ഞാന സദസ്സുകള്‍ ഏറെ പ്രയോജനകരമാകുന്നു. ഖുര്‍ആന്‍ ക്ലാസ്, കുടുംബ ബോധവത്കരണ ക്ലാസ്, വിദ്യാര്‍ഥികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് എന്നിവക്കുപുറമെ ഇസ്‌ലാമിക പ്രഭാഷണങ്ങളും നടക്കുന്നു. പ്രമുഖ പണ്ഡിതന്മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിത്യവും പ്രഭാഷണങ്ങളും ക്ലാസുകളും നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കാനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തരം പരിപാടികള്‍ വിശ്വാസികള്‍ക്ക് മതപരമായ പുതിയ അറിവുകള്‍ ലഭിക്കാന്‍ അബന്ധങ്ങള്‍ തിരുത്താനും അവസരമൊരുക്കുന്നുവെന്നതാണിതിനു കാരണം. വൈകുന്നേരമാകുമ്പോഴേക്കും മദ്‌റസയും പരിസരവും ആഘോഷ പ്രതീതിയിലാകും. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് മദ്‌റസയില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. മദ്‌റസ ഭാരവാഹികള്‍ക്കു പുറമെ ഷാര്‍ജ സെന്‍ട്രല്‍ ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകരും ഇഫ്താറിനും മറ്റും നേതൃത്വം നല്‍കുന്നു. ആത്മീയ സുകൃതം തേടിയെത്തുന്ന നോമ്പുകാരെ വിരുന്നൂട്ടാന്‍ ലഭിക്കുന്നതിലെ ആത്മസംതൃപ്തിയിലാണ് ഇവരൊക്കെയും.

---- facebook comment plugin here -----

Latest