Connect with us

International

ദരിദ്രരായ കുട്ടികളെ സഹായിക്കുന്നതില്‍ ലോക സമൂഹം തികഞ്ഞ പരാജയം: യൂനിസെഫ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ലോകം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നുണ്ടെങ്കിലും ദരിദ്രരായ കുട്ടികളെ സഹായിക്കുന്നതില്‍ തികഞ്ഞ പരാജയമാണെന്ന് യൂനിസെഫിന്റെ മുന്നറിയിപ്പ്. ദരിദ്രരായ കുട്ടികള്‍ അഞ്ച് വയസിന് മുമ്പേ മരിക്കുന്നുവെന്ന് യുനിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ദശലക്ഷക്കണിക്കിന് കുട്ടികളാണ് ദാരിദ്യത്തില്‍ കഴിയുന്നത്. ഇവര്‍ വഴിയോരങ്ങളില്‍ കിടന്നുറങ്ങുകയും തെരുവുകളില്‍ ഭിക്ഷയെടുക്കുകയോ ഭക്ഷണത്തിനായി സര്‍ക്കാര്‍ പദ്ധതികളെ ആശ്രയിക്കുകയോ ചെയ്യുന്നവരാണ്. ഇത്തരത്തിലുള്ള രാജ്യങ്ങള്‍ കുട്ടികളുടെ ഉന്നമനത്തിന് ശ്രദ്ധ നല്‍കണമെന്ന് യുനിസെഫ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആന്റണി ലേക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അല്ലാത്ത പക്ഷം 2030ഓടെ ലോകത്ത് അഞ്ച് വയസില്‍ താഴെയുള്ള 68 ദശലക്ഷം കുട്ടികള്‍ മരിക്കുമെന്നും 119 ദശലക്ഷം കുട്ടികള്‍ക്ക് സ്ഥിരമായ പോഷകാഹാരക്കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest