Connect with us

Palakkad

അട്ടപ്പാടിയില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതോടെ കോട്ടത്തറ സര്‍ക്കാര്‍ സൂപ്പര്‍ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക്.
കനത്ത കാറ്റിലും മഴയിലും വൈദ്യുതിക്കമ്പികള്‍ പൊട്ടിവീണ് നാലു ദിവസം ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. കുടിവെള്ളമോ വാര്‍ത്താവിനിമയഗതാഗതസൗകര്യങ്ങളോ ഇല്ലാതെ മേഖല അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടു. വര്‍ഷങ്ങള്‍ക്കുശേഷമാണ് അട്ടപ്പാടിയില്‍ ഇത്രയും ശക്തമായ മഴ പെയ്യുന്നത്. കനത്തമഴയും കാറ്റും ഇപ്പോഴും തുടരുകയാണ്. വൈദ്യുതി നിലച്ചതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ട കോട്ടത്തറ സര്‍ക്കാര്‍ സൂപ്പര്‍ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി.
നവജാതശിശുക്കളും ഗര്‍ഭിണികളുമുള്‍പ്പെടെ നൂറിലേറെ രോഗികളുളള ആശുപത്രിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇരുട്ടിലായ ദിവസങ്ങളില്‍ ദൈനംദിനപ്രവൃത്തികള്‍ നടത്തിയിരുന്നത്. രക്തബേങ്ക്, വെന്റിലേറ്ററുകളുള്ള രണ്ട് ഐ സി യു കള്‍, എക്‌സ് റേ യൂണിറ്റ്, ലാബ്, ഇന്‍കുബേറ്റര്‍, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനായി 60 കെ വി ശേഷിയുളള ജനറേറ്റര്‍ ആവശ്യമായിടത്ത് നിലവില്‍ 25 കെ വി ജനറേറ്ററാണുളളത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഡീസലിന്റെ ലഭ്യതയും പരിമിതമാണ്.
കോട്ടത്തറ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ അന്യസംസ്ഥാനമായ കോയമ്പത്തൂരിലേക്കോ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കോ ആണ് രോഗികളെ എത്തിക്കേണ്ടത്. മഞ്ഞപ്പിത്തം, എലിപ്പനി, വയറിളക്കം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വ്യാപകമായിട്ടുണ്ട്.—അട്ടപ്പാടിയിലെ വിവിധ‘ാഗങ്ങളില്‍ ഇതേവരെ 20ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 54 കിടക്കകളുള്ള ആശുപത്രിയിലിപ്പോള്‍ നൂറിലേറെ രോഗികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.12 നവജാതശിശുക്കള്‍ ഇന്‍ക്യുബേറ്ററിലായതിനാല്‍ മുഴുവന്‍ സമയം വൈദ്യുതി ലഭ്യമാക്കേണ്ടതുണ്ട്. ഓരോ വിഭാഗങ്ങളിലേക്കും പലപ്പോഴായി ജനറേറ്ററിന്റെ പ്രവര്‍ത്തനം മാറ്റി നല്‍കിയാണ് കഴിഞ്ഞ നാലുദിവസവും ആശുപത്രി പ്രവര്‍ത്തിച്ചത്.
ഇടയ്ക്കിടെ ജനറേറ്റര്‍ സേവനം ലഭ്യമാക്കുന്നതിനാല്‍ പ്രതിരോധകുത്തിവയ്പ്പിനുളള മരുന്നുകള്‍ കേടാകാതിരിക്കാന്‍ ഫ്രീസര്‍ തുറക്കാതെ വച്ചിരിക്കുകയാണ്. അരമണിക്കൂര്‍വരെ അങ്ങനെ മരുന്നുകള്‍ സൂക്ഷിക്കാം. ലാബ് പ്രവര്‍ത്തിപ്പിക്കുന്നതും രക്തബാങ്ക് പ്രവത്തിക്കുന്നതും പലപ്പോഴായി ലഭ്യമാക്കുന്ന ജനറേറ്റര്‍ വൈദ്യുതിയിലായിരുന്നു. ഒരു ദിവസം കൂടി വൈദ്യുതി ഇല്ലാതായാല്‍ രക്തബേങ്കിലെ രക്തം മുഴുവന്‍ കേടായിപ്പോകും.
മോട്ടോര്‍ പമ്പ് പ്രവര്‍ത്തിക്കാത്തതിനാല്‍ കൂലിക്കാരെ മഴവെളളം ശേഖരിക്കാനും പുഴയില്‍ നിന്ന് വെളളമെത്തിക്കാനും ഉപയോഗിച്ചിരുന്നു. ഇവര്‍ക്കുള്ള കൂലികൊടുക്കാനുള്ള ഫണ്ട് കണ്ടെത്താനുള്ള അങ്കലാപ്പിലാണ് ആശുപത്രിക്കാര്‍.—
പ്രസവവാര്‍ഡുള്‍പ്പെടെയുളള വാര്‍ഡുകളില്‍ മഴവെളളം ശേഖരിച്ചും പുഴവെളളമെത്തിച്ചുമൊക്കെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. മലിനജലം ശുദ്ധീകരിക്കാനായി ആശുപത്രിയില്‍ സ്ഥാപിച്ച ഫില്‍റ്ററേഷന്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. വെള്ളമില്ലാതെ ആശുപത്രികളിലെ ശുചിമുറികളെല്ലാം മലിനമായി കിടക്കുകയാണ്. വൃത്തിഹീനമായ അന്തരീക്ഷം മാറ്റിയെടുക്കാനും ആശുപത്രിപ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കാനും രണ്ടുദിവസത്തെ ശുചീകരണജോലികള്‍ ആവശ്യമാണ്.
സര്‍ക്കാരിന്റെ അനാസ്ഥ കാരണം അത്യന്തം ശോചനീയാവസ്ഥയിലാണ് ഇവിടത്തെ രോഗികള്‍. പരിമിതമായ ഫണ്ടുപയോഗിച്ച് കിടത്തിചികിത്സയുള്ള രോഗികള്‍ക്ക് അടിസ്ഥാനസൗകര്യം നല്‍കുന്നതിനായി നെട്ടോട്ടമോടുകയാണ് ഡോക്ടര്‍മാര്‍.—