Connect with us

Palakkad

വനിതകള്‍ക്കായി പ്രത്യേക ജയില്‍ വരുന്നു

Published

|

Last Updated

കോയമ്പത്തൂര്‍: സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ചുള്ള വനിതാ ജയില്‍ തമിഴ്‌നാട് പശ്ചിമ മേഖലയിലെ സ്ത്രീ തടവുകാരെ പാര്‍പ്പിക്കാനുള്ള പ്രത്യേക ജയിലായി മാറ്റും.
ഇതോടെ കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നും ശിക്ഷിക്കപ്പെട്ടും വിചാരണ തടവുകാരായും കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ്, സേലം, നാമക്കല്‍, കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളിലെ വിവിധ ജയിലുകളില്‍ കഴിയുന്ന സ്ത്രീകളെ ഇങ്ങോട്ടു മാറ്റും.
ഇതിനായി നിലവില്‍ 35 തടവുകാരെ താമസിപ്പിക്കാന്‍ സൗകര്യമുള്ള വനിതാ ജയില്‍ കെട്ടിടത്തോടനുബന്ധിച്ചു 150 പേരെ താമസിപ്പിക്കാന്‍ സൗകര്യമുള്ള പുതിയ കെട്ടിടം പണിയും. കെട്ടിടം പണി പൂര്‍ത്തിയാകും വരെ ഇപ്പോള്‍ വനിതാ ജയിലില്‍ കഴിയുന്നവരെ സേലം ജയലിലേക്കു മാറ്റും.
തമിഴ്‌നാട്ടില്‍ വെല്ലൂര്‍, തിരുച്ചിറപ്പള്ളി, പുഴല്‍ എന്നിവിടങ്ങളില്‍ മാത്രമാണു സ്ത്രീകള്‍ക്കായി പ്രത്യേക ജയിലുകളുള്ളത്.
വെല്ലൂരില്‍ 1930ല്‍ സ്ഥാപിച്ച ജയിലില്‍ 412, തിരുച്ചിറപ്പള്ളിയില്‍ 1997ല്‍ സ്ഥാപിച്ച ജയിലില്‍ 106, പുഴലില്‍ 2006ല്‍ സ്ഥാപിച്ച ജയിലില്‍ 500 സ്ത്രീകളെ അടച്ചിടാം. മധുര ജയിലിലെ സ്ത്രീകളുടെ ജയിലും പ്രത്യേക ജയിലാക്കാന്‍ പരിപാടിയുണ്ട്. ‘ാവിയില്‍ തമിഴ്‌നാട്ടിലെ എല്ലാ സെന്‍ട്രല്‍ ജയിലുകളിലും വനിതകള്‍ക്കു പ്രത്യേക ജയില്‍ സ്ഥാപിക്കാനാണു ജയില്‍ വകുപ്പിന്റെ തീരുമാനം.
എല്ലാ ജില്ലാ ജയിലുകളിലും പ്രായപൂര്‍ത്തിയാകാത്ത 50 തടവുകാരെ താമസിപ്പിക്കാന്‍ സൗകര്യമുള്ള ദുര്‍ഗുണ പരിഹാര പാഠശാലകള്‍ സ്ഥാപിക്കുന്ന കാര്യം നീണ്ടകാലമായി അധികൃതരുടെ പരിഗണനയിലുണ്ട്.
കോയമ്പത്തൂരില്‍ 167.76 ഏക്കറില്‍ 1872ല്‍ സഥാപിച്ച സെന്‍ട്രല്‍ ജയലില്‍ 2208 തടവുകാരെ താമസിപ്പിക്കാം

---- facebook comment plugin here -----

Latest