Connect with us

Kozhikode

മര്‍കസ് അലുംനി ഭവന്‍: ഫണ്ട് ശേഖരണം തുടങ്ങി

Published

|

Last Updated

കോഴിക്കോട്: ദീര്‍ഘ കാലം മര്‍കസ് പ്രസിഡന്റ് ആയിരുന്ന സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദലിന്റെ സ്മരണാര്‍ഥം കാരന്തൂരിലെ മര്‍കസ് പ്രധാന ക്യാമ്പസില്‍ നിര്‍മ്മിക്കുന്ന മര്‍കസ് അലുംനി ഭവന്‍ നിര്‍മാണത്തിനുള്ള ധന ശേഖരണം ആരംഭിച്ചു.
സൗദി, ഖത്തര്‍, യുഎഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗ്ലോബല്‍ അലുംനി അസോസിയേഷന്‍ ദുബായ് മര്‍കസ് ഓഫീസ് കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം കോര്‍ഡിനേറ്റ് ചെയ്യുന്നത്.
സഖാഫി ശൂറാ കൗണ്‍സില്‍, മര്‍കസ് റൈഹാന്‍ വാലി പൂര്‍വ വിദ്യാര്‍ഥി സംഘടന ഒസ്‌മോ, മര്‍കസ് ബോര്‍ഡിംഗ് അലുംനി അസോസിയേഷന്‍, മര്‍കസ് ആര്‍ട്‌സ് കോളജ് അലുംനി അസോസിയേഷന്‍ ഒസ്മക്, മര്‍കസ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ എന്നിവരാണ് അലുംനി ഭവന്‍ നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്.
ആധുനിക ശില്‍പ ചാരുതിയില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന അലുംനി ഭവന്‍ ഒട്ടേറെ പുതുമകളോടെയാണ് നിലവില്‍ വരുന്നത്. നിര്‍മാണ രംഗത്തെ ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് ആര്‍ക്കിടെക്ചര്‍ രംഗത്തെ ശ്രദ്ധേയമായ ഈ കെട്ടിടം ഉയരുന്നതെന്ന് നിര്‍മാണ ചുമതലയുള്ള ആര്‍ക്കിടെക്റ്റ് ദര്‍വേശ് പറഞ്ഞു.
പൂര്‍വ വിദ്യാര്‍ഥികളുടെ അത്യപൂര്‍വമായ കൂട്ടായ്മയും ഈ അലുംനി ഭവന്‍ നിര്‍മാണത്തില്‍ ഒത്തു ചേരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മര്‍കസ് പൂര്‍വ വിദ്യാര്‍ഥികളുടെ സ്വപ്‌ന പദ്ധതിയാണ് യാഥാര്‍ഥ്യമാവുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും.

 

Latest